Monday January 23, 2017
Latest Updates

ഇനി ലോകത്തെവിടെ നിന്നും ഫെഡറല്‍ ബാങ്കില്‍ നാട്ടിലെ ശാഖയില്‍ പ്രവാസി അക്കൌണ്ട് തുടങ്ങാം

ഇനി ലോകത്തെവിടെ നിന്നും ഫെഡറല്‍ ബാങ്കില്‍ നാട്ടിലെ ശാഖയില്‍ പ്രവാസി അക്കൌണ്ട് തുടങ്ങാം

കൊച്ചി: പ്രവാസികള്‍ക്ക് ലോകത്തെവിടെ നിന്നും ഫെഡറല്‍ ബാങ്കില്‍ അക്കൌണ്ട് തുടങ്ങാം. ഓണ്‍ലൈനായാണ് ഫെഡറല്‍ ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. സേവിംഗ് അക്കൌണ്ടും കറണ്ട് അക്കൌണ്ടും തുടങ്ങാന്‍ സൌകര്യമുണ്ട്. പ്രവാസികള്‍ക്ക് വിദേശത്തിരുന്ന് നാട്ടിലുള്ള ഏത് ശാഖയിലും അക്കൌണ്ട് തുറക്കാന്‍ സാധിക്കും.

www.federalbank.co.in  എന്ന വെബ്‌സൈറ്റിലൂടെയാണ് പ്രവാസി അക്കൌണ്ട് തുടങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യു.എ.ഇ., അമേരിക്ക, യു.കെ., ഹോങ്കോംഗ്, ചൈന, ദക്ഷിണ ആഫ്രിക്ക, ടര്‍ക്കി എന്നിവടങ്ങളില്‍ ഇത് സംബന്ധിച്ച രേഖകള്‍ സൗജന്യമായി കൊറിയറില്‍ ലഭിക്കാനുള്ള സൌകര്യങ്ങളും ഫെഡറല്‍ ബാങ്ക് ഒരുക്കിയിട്ടുണ്ട്.

Scroll To Top