Tuesday February 28, 2017
Latest Updates

ഇനി മണ്ണിനായി മാത്രം ഒരു മ്യൂസിയം

ഇനി മണ്ണിനായി മാത്രം ഒരു മ്യൂസിയം

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവമനുഗ്രഹിച്ച മണ്ണിനെ കുറിച്ച് പഠിക്കാനു പകര്‍ത്താനുമായി മാത്രം ഇതാ ഒരു മ്യൂസിയം ഒരുങ്ങുന്നു. സോയില്‍ സര്‍വെ ആന്‍ഡ് കണ്‍സര്‍വേഷന്‍ വകുപ്പ് അണിയിച്ചൊരുക്കിയ മ്യൂസിയം ജനുവരി ഒന്നിന് നാടിനായി സമര്‍പ്പിക്കപ്പെടും.
വിവിധ ഗുണങ്ങളുള്ള മണ്ണുകള്‍ കൊണ്ട് സമൃദ്ധമാണ് കേരളം. എന്നാല്‍ കര്‍ഷകര്‍ക്കും ഇതര സംരംഭകര്‍ക്കും ഇതേ കുറിച്ചുള്ള കാരണം അവ വേണ്ട വിധം ഉപയോഗപ്പെടുത്തപ്പെടുന്നില്ല. ഇതിന് പരിഹാരമായാണ് സോയില്‍ സര്‍വ്വേ വകുപ്പ് ഈ നവപദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.
കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാണപ്പെടുന്ന എണ്‍പത് ഇനം മണ്ണുകളെ കുറിച്ചുള്ള വിശദവിവരണങ്ങളോടൊപ്പം അവയുടെ സാമ്പിളുകളും കര്‍ഷകര്‍ക്ക് മാത്രമല്ല ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കു കൂടി പഠിക്കാനും പകര്‍ത്താനുമുള്ള സംവിധാനത്തോടു കൂടിയാണ് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Scroll To Top