Thursday October 18, 2018
Latest Updates

ഇനി എന്തിന് ബജറ്റ് കാത്തിരിപ്പ് ?..പ്രധാന വിവരങ്ങള്‍ എല്ലാം നിര്‍ദേശങ്ങളായി പുറത്ത് …ഡബ്ലിനിലെ ദമ്പതികള്‍ക്ക് 240,000 യൂറോ വരെ വീടു വാങ്ങാന്‍ കഴിയുന്ന മോര്‍ട്ട് ഗേജ് പദ്ധതിയും പരിഗണനയില്‍ 

ഡബ്ലിന്‍ : ചൊവ്വാഴ്ച അവതരിപ്പിക്കുന്ന ബജറ്റിന്റെ വിശദാംശങ്ങളെല്ലാം മാധ്യമങ്ങളിലൂടെ പുറത്തുവന്നു.ഇതോടെ ബജറ്റിനായുള്ള കാത്തിരിപ്പില്‍ വലിയ കാര്യമില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. കഴിഞ്ഞ ഏതാനും നാളുകളായി ബജറ്റ് വാര്‍ത്തകള്‍ ഓരോന്നായി പുറത്തുവന്നിരുന്നു.കഴിഞ്ഞ ദിവസം ഏതാണ്ട് പ്രധാന ഇനങ്ങളുടെ വിശദാംശങ്ങളെല്ലാം തന്നെ പുറത്തായി.

1.2 ദശലക്ഷം ജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത യുഎസ്സി കുറയ്ക്കാന്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.ഫെയര്‍ ഡിയല്‍ സ്‌കീമിലെ കാതലായ മാറ്റങ്ങള്‍ ചെറുകിട ബിസിനസ് ഉടമകള്‍ക്കും ദുരിതത്തിലായ കര്‍ഷകര്‍ക്കും പ്രയോജനപ്പെടുമെന്നും കരുതുന്നു.

2007 മുതല്‍ വര്‍ക്കേഴ്സിനായി തുടരുന്ന ആഴ്ചയിലെ 5യൂറോയുടെ നികുതിയിളവ് ഇക്കുറിയുമുണ്ടാകും.അപ്രതീക്ഷിത കോര്‍പ്പറേഷന്‍ നികുതിയിലൂടെ 1 ബില്ല്യണ്‍ യൂറോ അധികമായി കണ്ടെത്താനാവുമെന്ന ഉറപ്പാക്കാന്‍ ധനകാര്യമന്ത്രി പാസ്‌കല്‍ ഡോണോഹുവിന് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ പകുതി റെയ്നി ഡേ ഫണ്ടിനാകും ചെലവിടുക.700 മില്ല്യണ്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്തിനും നല്‍കും.

യുഎസ്.സിയില്‍ 0.25 ശതമാനം കുറവുണ്ടാകും.ഇപ്പോഴത് 4.75% ആണ്. 19,000 മുതല്‍70,000 യൂറോ വരെ വരുമാനമുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.പെന്‍ഷന്‍ ഉള്‍പ്പെടെ എല്ലാ സാമൂഹ്യ ക്ഷേമപദ്ധതികളിലും 5 യൂറോ വീതം വര്‍ധിപ്പിക്കും.ഡബ്ലിനില്‍ 240,000 യൂറോയ്ക്ക് താങ്ങാവുന്ന വീട് വാങ്ങാന്‍ കഴിയുന്ന പദ്ധതിയും ബജറ്റിലുണ്ടാവും.

2019 ലെ ബജറ്റില്‍ ഉള്‍പ്പെടുന്നവ:

മെഡിക്കല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഒരു മാസത്തിനുള്ളില്‍ ഒരു കുടുംബത്തിന് മെഡിസിന് 130 യൂറോ എന്ന പരിധി ബാധകമാവും

ഹോം കെയറര്‍മാരുടെ ടാക്സ് ക്രെഡിറ്റില്‍ 300 യൂറോ വര്‍ധിക്കും

ആശുപത്രിയില്‍ ചികില്‍സ കാത്തിരിക്കുന്നവര്‍ക്കായി എന്‍.ടി.പി.എഫിന് അധികമായി 45മില്ല്യണ്‍ യൂറോ

:: സാമൂഹ്യക്ഷേമാനുകൂല്യങ്ങളില്‍ കഴിയുന്ന മാതാപിതാക്കളുടെ തുക വര്‍ധിപ്പിക്കും.

:: സേവിംഗ്സ് ടാക്സില്‍ 2%കുറവ്

:: ചൂതാട്ട നികുതി 2 മടങ്ങ് ഇരട്ടിയാക്കും.

ഡീസല്‍ വില വര്‍ധിപ്പിക്കും

:: ഇന്ധന അലവന്‍സ് വര്‍ധനവുണ്ടാവും.

പുതിയ അഫോര്‍ഡബിള്‍ ഭവന പദ്ധതിയുടെ വിശദാംശങ്ങള്‍ മന്ത്രി ഡോണഗ് ഫിനാ ഫാള്‍ ചര്‍ച്ചയ ഇപ്പോഴും അവസാനിച്ചിട്ടില്ല.
ഡബ്ലിനിലെ ദമ്പതികള്‍ക്ക് ഏകദേശം 240,000 യൂറോയ്ക്ക് വീടു വാങ്ങാന്‍ വരെ കഴിയുന്ന മോര്‍ട്ട് ഗേജ് പദ്ധതിയാണ് അണിയറയിലൊരുങ്ങുന്നതെന്നാണ് സൂചന.

വാങ്ങുന്നയാള്‍ക്ക് 50,000 യൂറോയോളം യൂറോയുടെ സബ്സിഡി ലഭിക്കുന്ന 4,000 വീടുകള്‍ കൗണ്‍സിലുകള്‍ വഴി പണിയുന്ന മറ്റൊരു പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും.

ഹോസ്പിറ്റാലിറ്റി സെക്ടറില്‍ പ്രത്യേക വാറ്റ് നിരക്ക് 9% വരെ വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്.

കാര്‍ബണ്‍ നികുതി വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. മന്ത്രി കാര്‍ബണ്‍ ടാക്സ് ഒരു ടണ്ണിന് 30 യൂറോ വര്‍ദ്ധിപ്പിച്ചാല്‍, ഒരു ലിറ്റര്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഇത് 3%വും വര്‍ധിക്കും.

Scroll To Top