Friday March 24, 2017
Latest Updates

ഇനിയും തമ്മിലടി തുടര്‍ന്നാല്‍ ബ്രിട്ടനെയും റഷ്യയെയും പുറത്താക്കും

ഇനിയും തമ്മിലടി തുടര്‍ന്നാല്‍ ബ്രിട്ടനെയും റഷ്യയെയും പുറത്താക്കും

പാരിസ് :ആരാധകര്‍ തമ്മില്‍ ഇനിയും തമ്മിലടി തുടര്‍ന്നാല്‍ ബ്രിട്ടനെയും റഷ്യയെും 2016 യൂറോ കപ്പില്‍ നിന്ന് പുറത്താക്കുമെന്ന് യുവേഫയുടെ താക്കീത്. ശനിയാഴ്ച സമനിലയില്‍ അവസാനിച്ച ബ്രിട്ടന്റഷ്യ മത്സരത്തിനു ശേഷം ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ തല്ലു തന്നെ നടന്നിരുന്നു. ഐറിഷ് ആരാധകര്‍ക്കടക്കം സംഭവത്തില്‍ സാരമായി പരിക്കുമേറ്റു.

അതേസമയം ശനിയാഴ്ചത്തെ പ്രശ്‌നത്തില്‍ റഷ്യക്കെതിരെ യുവേഫ അധികൃതര്‍ അച്ചടക്കനടപടി ആരംഭിച്ചു. പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി സ്റ്റേഡിയങ്ങളില്‍ സുരക്ഷ കര്‍ശനമാക്കും. 2012 ലെ
യൂറാ കപ്പിലും റഷ്യന്‍ ആരാധകര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു.

Scroll To Top