ഇത് കേരളമല്ല,അയര്‍ലണ്ട് തന്നെ !

തുള്ളാമോര്‍ :നിലവാരത്തില്‍ അത്ര മോശമല്ലായിരുന്നു അയര്‍ലണ്ടിലെ റോഡുകള്‍. പക്ഷെ ഈ അടുത്തിടെയായി ഗ്രാമീണ മേഖലയിലെ റോഡുകളുടെ ദയനീയാവസ്ഥ വര്‍ദ്ധിച്ചു വരുന്നത് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ഓഫലി കൗണ്ടിയിലെ Killeigh റോഡിന്റെ ഏറ്റവും മോശമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത് .
ആന്‍ഡ്രിയന്‍ റെയ്നോള്‍ഡ്സ് എന്നയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്ന. നിറയെ കുഴികളും വെള്ളക്കെട്ടുകളുമായി കിടക്കുന്ന റോഡിലൂടെ വാഹനം ഓടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് . ഇത്തരത്തില്‍ മോശമായി കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്യേണ്ടി വന്നത് തന്നെ ഞെട്ടിച്ചു എന്ന് ആന്‍ഡ്രിയന്‍ പറയുന്നു.
എന്തായാലും അയര്‍ലണ്ടിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഗതാഗത വകുപ്പ് മന്ത്രി ഷെയ്ന് റോസ് 417 മില്യണ്‍ യൂറോയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.