Wednesday March 01, 2017
Latest Updates

ഇത് അയര്‍ലണ്ടിന്റെ നീതി … !…വിശന്ന് നിലവിളിച്ച അഞ്ചു പിഞ്ച് കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി റൊട്ടി മോഷ്ട്ടിച്ച അമ്മയെ കോടതി വെറുതെ വിട്ടു

ഇത് അയര്‍ലണ്ടിന്റെ നീതി … !…വിശന്ന് നിലവിളിച്ച അഞ്ചു പിഞ്ച് കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി റൊട്ടി മോഷ്ട്ടിച്ച അമ്മയെ കോടതി വെറുതെ വിട്ടു

ഡബ്ലിന്‍ : തന്റെ മുന്നില്‍ വിശന്നു നിലവിളിച്ച അഞ്ചു പിഞ്ച് കുഞ്ഞുങ്ങള്‍ക്കുവേണ്ടി റൊട്ടി മോഷ്ട്ടിച്ച അമ്മയെ കോടതി വെറുതെ വിട്ടു .അയര്‍ലണ്ടിലെ നഗരജീവിതത്തിന്റെ ദാരിദ്ര്യത്തിന്റെയും ,തൊഴിലില്ലായ്മയുടെയും ഉത്തമ ഉദാഹരണമായി കോടതി സംഭവത്തെ വിലയിരുത്തി .
വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങളി’ലെ ജീന്‍ വാല്‍ ജീന്‍ എന്ന കഥാപാത്രത്തെ ഓര്‍മ്മപ്പെടുത്തുന്ന തരത്തില്‍ 30കാരിയായ ഗുണ ലെവ്സങ്കോവ അയര്‍ലന്റിലെ ഡണ്‍ഡോക്ക് ജില്ലാ കോടതിയില്‍ നിന്നു.

breadവിശന്നുകരയുന്ന തന്റെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി മോഷണം നടത്തിയ അമ്മയെ കോടതി വെറുതെ വിട്ടു. വസ്ത്രങ്ങളും ആഹാരസാധനങ്ങളുമാണ് ഇവര്‍ മോഷ്ട്ടിച്ചത്.

2010മുതല്‍ 2012 വരെയുള്ള 3 വര്‍ഷങ്ങളിലായി 11 ല്‍ പരം കേസുകളാണ് ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ലെവ്സങ്കോവ ലാത്വിയക്കാരി ആണെങ്കിലും ഇപ്പോള്‍ ഡണ്‍ഡോക്കിലാണ് താമസം. സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിലെയും എച്ച് എസ് ഇ യിലെയും ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു .കേസില്‍ ഇടപെട്ട പൊതുജനങ്ങള്‍ ലെവ്സങ്കോവയെ പിന്തുണയ്ക്കുകയാണ് ചെയ്തത്.

ലെവ്സങ്കോവ 40മണിക്കൂറോളം ശമ്പളമില്ലാതെ ജോലിചെയ്തിട്ടുന്ടെന്നു കോടതി മനസിലാക്കി. കമ്മ്യൂണിറ്റി എമ്പ്ലോയ്മെന്റ് സ്കീമിന്റെ ഭാഗമായി ജോലി ലഭിക്കും എന്ന വാഗ്ദാനത്തിന്റെ പേരിലാണ് അവര്‍ അങ്ങിനെ ചെയ്തതെന്നും ജഡ്ജ് വില്ല്യം ഹാമില്‍ അറിഞ്ഞു.ആ വാഗ്ദാനം വൃഥാവിലായി .

പ്രൊബേഷന്‍ ആക്ട്‌ മുന്‍നിര്‍ത്തി ലെവ്സങ്കോവയ്ക്കെതിരെ നടപടികള്‍ എടുക്കണ്ടാതില്ലെന്നു കോടതി വിധിയെഴുതി. ഈ അമ്മ മോഷ്ട്ടിച്ചത് അവരുടെ കുഞ്ഞുങ്ങള്‍ക്ക്‌ വിശപ്പകറ്റാനായിരുന്നു എന്ന കാര്യം കണക്കിലെടുത്താണ് അങ്ങിനെ ഒരു തീരുമാനത്തില്‍ കോടതി എത്തിച്ചേര്‍ന്നത്.ഡണ്‍ഡോക്കില്‍ തന്നെയുള്ള റേസ്കോസ് റോഡിലെ ആത് ലീതനും കൊക്സിലുള്ള ബീച്ച് മൌണ്ട് ഡ്രൈവുമാണ് ലെവ്സങ്കോവ മേല്‍വിലാസമായി കൊടുത്തിരിക്കുന്നത്.

2011ലാണ് ഇവര്‍ക്കെതിരെയുള്ള കേസ് ആദ്യമായി ജഡ്ജ് ഹമില്ലിന്റെ മുന്നില്‍ എത്തുന്നത്. അക്കാലത്ത് യാതൊരുവിധ സഹായങ്ങളും എച്ച് എസ് ഇ യുടെയോ സോഷ്യല്‍ വെല്‍ഫയര്‍ വിഭാഗതിന്റെയോ ഭാഗത്തുനിന്നും ലെവ്സങ്കോവയ്ക്ക് ലഭിച്ചിരുന്നില്ലെന്ന് ഇവരുടെ വക്കീല്‍ സീന്‍ ടി ഓറല്ലി കോടതിയെ അറിയിച്ചിരുന്നു. ഇവരെ അവഗണിക്കാനുള്ള കാരണം എന്താണെന്നു വിശദീകരിക്കാന്‍ കോടതി സോഷ്യല്‍ വെല്‍ഫയറിന്റെയും എച്ച് എസ് ഇ യുടെയും പ്രധിനിധികളോട് ആവശ്യപ്പെട്ടു.

മാധ്യമങ്ങളില്‍ ലെവ്സങ്കോവയുടെ വാര്‍ത്ത‍ വന്നതിനു ശേഷമാണ് എച്ച് എസ് ഇ അടിയന്തിര സഹായങ്ങള്‍ നല്‍കിയത് എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

  ലെവ്സങ്കോവ അഭിഭാഷകനൊപ്പം


ലെവ്സങ്കോവ അഭിഭാഷകനൊപ്പം

തന്റെ കക്ഷി അയര്‍ലന്റില്‍ എത്തിയത് 2009ല്‍ മാത്രമാണെന്നും അവരുടെ വക്കീല്‍ ഓറല്ലി പറഞ്ഞു. ബെല്ഫാസ്റ്റിലെ സന്മാനസ്കരായ ആളുകളുടെ സഹായമാണ് അതിനു മുന്പ് ഈ അമ്മയ്ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും ലഭി

ച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 18 മാസങ്ങള്‍ക്ക് ശേഷം കോടതിയില്‍ വീണ്ടും എത്തിയപ്പോഴാണ് തന്റെ കക്ഷിക്ക് അധികൃതരില്‍ നിന്ന് സഹായം കിട്ടിയതെന്ന് വക്കീല്‍ ആരോപിച്ചു. 3 തവണ എച്ച് എസ് ഇ ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കി.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലമാണ് ലെവ്സങ്കോവയ്ക്ക് ലാത്വിവ വിട്ട് അയര്‍ലന്റിലേക്ക് വരേണ്ടിവന്നതെന്നും അവരുടെ അഞ്ചു പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വിശപ്പകറ്റാനായാണ് അവര്‍ മോഷ്ട്ടിച്ചതെന്നും വക്കീല്‍ പറഞ്ഞു.

‘ ഡണ്‍ഡോക്കില്‍ ഉള്ളവരും ഇവരുടെ അവസ്ഥ കേട്ടറിഞ്ഞു എത്തിയവരുമാണ് ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്ത് കൊടുത്തത്.അവര്‍ക്ക് അപരിചിതരായിട്ടുള്ളവരാണ് ചിലപ്പോളെങ്കിലും കുട്ടികള്‍ക്ക് ഭക്ഷണവും പാഠപുസ്തകങ്ങളും കളിപ്പാട്ടങ്ങളും കൊടുത്തത്.’ വക്കീല്‍ ഒറല്ലി പറഞ്ഞു.

‘ഇനി കുറ്റങ്ങള്‍ ചെയ്യാതെ കോടതിയുടെ മേല്‍നോട്ടപ്രകാരം സമൂഹത്തില്‍ ജീവിക്കാന്‍ അവര്‍ക്കും സാധിക്കും. പ്രൊബേഷന്‍ ഓഫിസര്‍ ഷീന നോര്‍ടനും ഇതിനായി അവരെ സഹായിക്കും.’ വക്കീല്‍ കൂട്ടിച്ചേര്‍ത്തു.

തന്നെ സഹായിച്ച പൊതുജനങ്ങളോടും കോടതിയോടും എന്നും നന്ദിയും കടപ്പാടും ഉണ്ടായിരിക്കും എന്ന് ലെവ്സങ്കോവ വക്കീലിന്റെ സഹായി മുഖാന്തിരം അറിയിച്ചു.

ചട്ടങ്ങളെ പിന്തുണയ്ക്കാതെ അയര്‍ലന്റിലെ ജനങ്ങളും ഗുണ ലെവ്സങ്കോവയുടെ കൂടെ നില്‍ക്കുകയാണ് ചെയ്തതെന്ന് വക്കീല്‍ പറഞ്ഞു.

.

Scroll To Top