Monday February 20, 2017
Latest Updates

ഇത്തവണ ദൈവം വിളി കേട്ടൂ ,,,,അങ്ങനെ ‘ആറ്റുനോറ്റുണ്ടായി’ ഉണ്ണി ….

ഇത്തവണ ദൈവം വിളി കേട്ടൂ ,,,,അങ്ങനെ ‘ആറ്റുനോറ്റുണ്ടായി’ ഉണ്ണി ….

ലീമറിക്കില്‍ നിന്നും ആഞ്ഞു വിളിച്ചാല്‍ ദൈവം കേള്‍ക്കാതിരിക്കുമോ ? ഒടുവില്‍ അങ്ങനെ, ദൈവം അവരുടെ പ്രാര്‍ത്ഥന കേള്‍ക്കാതിരുന്നില്ല. എട്ട് തവണ പ്രതീക്ഷനല്‍കി ഒന്‍പതാം വട്ടം പ്രതീക്ഷമാത്രമല്ല, അവരുടെ സ്വപ്‌നങ്ങള്‍ തന്നെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്.

ഒരുകുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്‌നങ്ങളുമായി ഇല്ല്യാന ഇപ്പോള്‍ കളിചിരികളിലാണ്. ജെര്‍ തോംസണ്‍ നോറീന്‍ ദമ്പതികള്‍ക്ക് കാത്തുകാത്തിരുന്നു കിട്ടിയ ഭാഗ്യമാണ് ഇല്ല്യാന.

ഏഴുവട്ടം ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങള്‍ മരിക്കുകയും ഒരുതവണ ജനിച്ച് കൈകളിലെത്തിയ കുഞ്ഞിനെ നഷ്ടമാവുകയും ചെയ്തപ്പോള്‍ ഭാഗ്യദോഷികളാണ് തങ്ങളെന്നുവരെ ഈ ദമ്പതികള്‍ ചിന്തിക്കാതിരുന്നില്ല. എന്നാല്‍ ഒന്‍പതാം വട്ടം ദൈവം അവരുടെ പ്രാര്‍ത്ഥന കേള്‍ക്കുക തന്നെ ചെയ്തു. അവര്‍ക്ക് താലോലിക്കാനായി ഒരു കുഞ്ഞുമാലാഖയെ ഭൂമിയിലേക്കയച്ചു.
ഒരോ കുഞ്ഞിനെ നഷ്ടമാവുമ്പോഴും ഇവര്‍ക്ക് പ്രാര്‍ത്ഥന മാത്രമേ അഭയമായിരുന്നുള്ളൂ. ഒടുവില്‍ ദൈവം തങ്ങള്‍ക്കുള്ള ഉത്തരം തന്നെന്നാണ് തങ്ങള്‍ക്കുനല്‍കിയിരിക്കുന്നതെന്നാണ് ദമ്പതിമാര്‍ പറയുന്നത്.
ലിമറിക്കിലെ മുറോയിലാണ് ജെര്‍ നോറീന്‍ ദമ്പതികള്‍ താമസിക്കുന്നത്. ഇപ്പോള്‍ ഇവരുടെ വീട്ടില്‍ സന്തോഷവും പൊട്ടിച്ചിരികളും വാശിക്കരച്ചിലുമൊക്കെ ഉയര്‍ന്നുകേള്‍ക്കാം

.പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദൈവം തങ്ങളെ അനുഗ്രഹിച്ചതെന്നാണ് ജെര്‍ പറയുന്നത്. ആദ്യ കുഞ്ഞിനെ നഷ്ടമായതിന്റെ ഷോക്കില്‍ നിന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ വളരെ പാടുപെട്ടെന്നും എന്നാല്‍ പിന്നീടും അത് ആവര്‍ത്തിക്കപ്പെടുകയായിരുന്നുവെന്ന് ജെര്‍ പറഞ്ഞു.

ഇത്തരത്തില്‍ തുടര്‍ച്ചയായി ഗര്‍ഭഛിദ്രം നടന്നപ്പോള്‍ നോറീന്റെ ഗര്‍ഭപാത്രത്തിന് തകരാറ് സംഭവിക്കുകയും ചെയ്തു. ഒരു ഓപ്പറേഷനിലൂടെയാണ് നോറീന്‍ പഴയരീതിയിലേക്ക് തിരിച്ചെത്തിയത്.
തുടര്‍ച്ചയായുള്ള ഗര്‍ഭഛിദ്രങ്ങള്‍ അവരെ മാനസീകമായും ശാരീരികമായും തളര്‍ത്തിയിരുന്നു. ഏകദേശം ഒരു വര്‍ഷത്തോളമാണ് ഇതില്‍ നിന്നും ക്ഷനേടുന്നതിനായി എടുത്തതെന്ന് ദമ്പതികള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അടുത്ത മൂന്നുതവണ കൂടി നഷ്ടം തന്നെയായിരുന്നു ഇവര്‍ക്ക് നേരിടാനുണ്ടായിരുന്നത്.

ഒടുവില്‍ നോറീനെ ലിമറിക് യൂനിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവരികയായിരുന്നു. ഏഴാമത്തെ ഗര്‍ഭധാരണത്തോടെ അവര്‍ പ്രതീക്ഷ വച്ചു തുടക്കത്തിലെ മൂന്നുമാസം സ്‌കാനിംഗുകളൊന്നും കുഴപ്പമില്ലാതെ മുന്നോട്ടുപോവുകയും ചെയ്തു. തങ്ങളുടെ ജീവിതത്തിന് അര്‍ത്ഥം വച്ചെന്നുതന്നെ അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഇവിടെയും ഭാഗ്യം അവരുടെ കൂടെ നില്‍ക്കാന്‍ തയ്യാറായില്ല. 2009 മെയ് 27ന് ഒരു കുഞ്ഞിന് നോറീന്‍ ജന്മം നല്‍കി. കാല്യ എലിസബത്ത് തോംസണ്‍. എന്നാല്‍ ഈ കുഞ്ഞിന് ആയുസ്സ് വളരെ കുറച്ചുമാത്രമേ ദൈവം നീട്ടിക്കൊടുത്തുള്ളൂ. അവളുടെ കരച്ചില്‍ തന്റെ കാതുകളില്‍ ഇപ്പോഴും അലയടിക്കുന്നുണ്ടെന്ന് നോറീന്‍ പറഞ്ഞു.

ഇനി ഒന്നുകൂടി ഇത്തരത്തില്‍ സഹിക്കാന്‍ പറ്റില്ലെന്നുതന്നെ ദമ്പതികള്‍ തീര്‍ച്ചപ്പെടുത്തി.
ഒമ്പതാം തവണ ഗര്‍ഭിണി ആയപ്പോള്‍ മുന്നേ പോലെതന്നെ കുഴപ്പങ്ങളൊന്നും കാണിച്ചില്ല. എന്നാലും ആശ്വസിക്കാന്‍ ഇവര്‍ക്ക് പേടി തോന്നിത്തുടങ്ങിയിരുന്നു. 26 ആഴ്ച്ചക്കാലങ്ങളിലേക്കും ഒരു കുഴപ്പവുമില്ലാതെ നീങ്ങിയപ്പോഴാണ് വിശ്വസിക്കാന്‍ മനസ് സമ്മതിച്ചതെന്ന് ദമ്പതികള്‍ പറയുന്നു.ഒടുവില്‍ 2012 മെയ് 19ന് വീണ്ടും നോറീന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. കുഞ്ഞിന് ഇല്ല്യാന ഹോപ് മേരി എന്ന് പേരിട്ടു.
രണ്ടാഴ്ച്ച ആശുപത്രിയില്‍ കിടത്തി വിദഗ്ദ്ധ പരിശോധനകള്‍ നടത്തിയ ശേഷമാണ് ഇല്ല്യാനടെ വീട്ടിലേക്ക് കൊണ്ടുവന്നത്.
ഇപ്പോള്‍ ജെര്‍ നോറീന്‍ ദമ്പതികള്‍ ആശ്വാസത്തിലാണ്. അവര്‍ക്ക് തങ്ങളുടെ എല്ലാമെല്ലാമായ ഇല്ല്യാനയുണ്ട് കൂട്ടിന്.like-and-share

Scroll To Top