Monday September 25, 2017
Latest Updates

ഇത്തരത്തില്‍ മുന്നോട്ടുപോകാനാവില്ല,ഇലക്ഷന്‍ തൊട്ടടുത്തെന്ന് ഫിയന ഫാള്‍

ഇത്തരത്തില്‍ മുന്നോട്ടുപോകാനാവില്ല,ഇലക്ഷന്‍ തൊട്ടടുത്തെന്ന് ഫിയന ഫാള്‍

ഡബ്ലിന്‍ :ലിയോ വരദ്കറുടെ ഇപ്പോഴത്തെ നയങ്ങളുമായി മുന്നോട്ടുപോകാനാവില്ലെന്ന് ഫിനഫെയ്ല്‍ സാമ്പത്തികകാര്യ വക്താവ് മൈക്കിള്‍ മക്ഗ്രാത്.മെയര്‍ വീലനെ അറ്റോര്‍ണി ജനറലായി നിയോഗിച്ചതു സംബന്ധിച്ച പിന്നോട്ടുപോകില്ലെന്ന സൂചന നല്‍കിയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.ഇതിനിടെ പുതിയ ജുഡീഷ്യല്‍ ബില്ലിനെതിരെ ഫിനഫെയ്ല്‍ നീതി വക്താവ് ജിം ഒ കല്ലഹാനും രംഗത്തുവന്നിട്ടുണ്ട്.

ഇതോടെ നരദ്കര്‍ സര്‍ക്കാരിന്റെ നില പരുങ്ങലിലാവുമെന്ന സൂചനയാണ് ലഭിക്കുന്നത്.ഇപ്പോള്‍ത്തന്നെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നു.മറ്റേതെങ്കിലും പ്രശ്നങ്ങള്‍ കൂടി ഉടലെടുത്താല്‍ പൊതു ഇലക്ഷനായിരിക്കും വരികയെന്നാണ് ആര്‍ടിഇ റേഡിയോയോട് സംസാരിക്കവെ മക് ഗ്രാത് പറഞ്ഞത്.ഫിനഫെയ്ല്‍ എതിര്‍പ്പിനെ മറികടന്നുംമറ്റ് വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയിലും വീലനെ കഴിഞ്ഞ തിങ്കളാഴ്ച അറ്റോര്‍ണി ജനറലായി നിയോഗിച്ചത്.

Scroll To Top