Sunday January 22, 2017
Latest Updates

ഇടുക്കി ബിഷപ്പ് ഹൌസ് ആക്രമിച്ച മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇടുക്കി ബിഷപ്പ് ഹൌസ് ആക്രമിച്ച മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇടുക്കി: ഇടുക്കി ബിഷപ്പ് ഹൗസിനെതിരെ പടക്കം എറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ജോര്‍ജ്, ഷിന്റോ, സ്റ്റീഫന്‍ എന്നിവരാണ് പിടിയിലായത്. മൂവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. പടക്കം എറിഞ്ഞ സംഭവത്തിനെതിരെ സഭ ഇന്ന് വൈകുന്നേരം പ്രതിഷേധ യോഗം വിളിച്ചിട്ടുണ്ട്. ഇടതു മുന്നണിയും പ്രതിഷേധ റാലിയില്‍ പങ്കെടുക്കും.

പ്രതിഷേധത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് സി പി എം നേതാവ് എംഎം മണി പറഞ്ഞു. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ തോല്‍വിയാണ് യൂത്ത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇടുക്കി ബിഷപ്പ് ഹൗസിനെതിരെ ആക്രമണമുണ്ടായത്. കസ്തൂരി രംഗന്‍ വിഷയത്തില്‍ യുഡിഎഫുമായി ഇടഞ്ഞതോടെയാണ് സഭയും ഹൈറേഞ്ച് സംരക്ഷണ സമിതിയും സ്വന്തം സ്ഥാനാര്‍ത്ഥി എന്ന നിലപാടിലേക്ക് പോയത്.

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ അഭിഭാഷകനായ ജോയിസ് ജോര്‍ജിനാണ് മത്സരിക്കാന്‍ അവസരം ലഭിച്ചത്. ജോയിസിനെ ഇടതു മുന്നണിയും പിന്തുണച്ചു. ഒടുവില്‍ ഡീന്‍ കുര്യാക്കോസ് പ്രതീക്ഷിച്ച പരാജയം ഏറ്റുവാങ്ങി. ഡീന്‍ കുര്യാക്കോസിന്റെ പരാജയത്തോടെ സഭയും കോണ്‍ഗ്രസും വീണ്ടും ഏറ്റുമുട്ടലിന്റെ പാതയിലേക്കാണ് നീങ്ങുന്നത് എന്നാണു സൂചന. ഇതിന്റെ തുടക്കമാണ് ഇന്നലെ ബിഷപ്പ് ഹൗസിനെതിരെയുള്ള പടക്കമേറില്‍ കലാശിച്ചത്.

Scroll To Top