Saturday January 21, 2017
Latest Updates

ഇടുക്കി ഡിസിസി പ്രസിഡന്റ് റോയ് കെ പൌലോസിന്റെ രാജിക്കായി പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദമേറുന്നു

ഇടുക്കി ഡിസിസി പ്രസിഡന്റ് റോയ് കെ പൌലോസിന്റെ രാജിക്കായി പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദമേറുന്നു

ഇടുക്കി: ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ പരാജയത്തെ തുടര്‍ന്ന് കൂടുതല്‍ നേതാക്കളുടെ തലയുരുളുമെന്ന് ഉറപ്പായി.പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി വൈസ് പ്രസിഡന്റ് എകെ മണി രാജി വച്ചതിന് പിന്നാലെ ഡിസിസി പ്രസിഡന്റ് റോയ് കെ പൌലോസിന്റെ രാജിക്കായി പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദമേറുന്നു.

ഡീന്‍ കുര്യാക്കോസിന്റെ പരാജയത്തിന്റെ പേരില്‍ ഏറെ പഴികേട്ട നേതാവാണ് റോയ് കെ പൌലോസ്. എകെ മണി രാജി വച്ച സാഹചര്യത്തില്‍ റോയ് കെ പൌലോസ് തലസ്ഥാനത്ത് തുടരുന്നത് ധാര്‍മികമല്ലെന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന അഭിപ്രായം. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം ഇടുക്കിയില്‍ റോയ് കെ പൌലോസിന്റെ കോലം കത്തിക്കുകയും റോയ് കെ പൌലോസിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികുകയും ചെയ്തിരുന്നു.

ധാര്‍മികതയുണ്ടെങ്കില്‍ റോയ് കെ പൌലോസ് രാജി വയ്ക്കണമെന്നാണ് എകെ മണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഇടുക്കിയിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റം വന്നിട്ടുണ്ട്. മുന്‍ എംപി പിടി തോമസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗവും റോയ് കെ പൌലോസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗവുമാണ് പുതിയ ഗ്രൂപ്പ്.

Scroll To Top