Friday January 20, 2017
Latest Updates

ഇടുക്കിയില്‍ സൗഹൃദമത്സരമില്ല;ആന്റണി രാജുവിനെ തള്ളി കെ എം മാണി

ഇടുക്കിയില്‍ സൗഹൃദമത്സരമില്ല;ആന്റണി രാജുവിനെ തള്ളി കെ എം മാണി

തിരുവനന്തപുരം: ഇടുക്കി സീറ്റ് നിഷേധിച്ചാല്‍ സൗഹൃദ മല്‍സരമുണ്ടാകുമെന്ന ആന്റണി രാജുവിന്റെ പ്രസ്താവന പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി തള്ളി. മല്‍സരം മുന്നണിക്കകത്ത് നിന്നുകൊണ്ട് തന്നെയായിരിക്കുമെന്ന് മാണി പറഞ്ഞു.

പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ്ജും ആന്റണി രാജുവിന്റെ പ്രസ്താവനയെ തള്ളിയിരുന്നു. ആന്റണി രാജു പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും പാര്‍ട്ടിയില്‍ അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.

ഇടുക്കി സീറ്റ് ലഭിച്ചില്ലെങ്കില്‍ സൗഹൃദ മല്‍സരമുണ്ടാവുമെന്നും പ്രവര്‍ത്തകരില്‍ അങ്ങനെ ഒരു വികാരമുണ്ടെന്നുമായിരുന്നു ആന്റണി രാജുവിന്റെ പ്രസ്താവന.

എന്നാല്‍ കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ ലോകസഭ ഇലക്ഷന് മുന്‍പേ അടര്‍ത്തിയെടുക്കാന്‍ ഇടതുമുന്നണി പ്രയത്‌നിക്കുന്നുണ്ടെന്നതു തന്നെയാണ് ഇടുക്കിയില്‍ നിന്നുള്ള സൂചനകള്‍.പി ജെ ജോസഫിന്റെ പിന്തുണ ഇല്ലെങ്കിലും അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ല.പത്തനംതിട്ട,കോട്ടയം,എറണാകുളം ,ചാലക്കുടി ,അടൂര്‍ ലോകസഭാ മണ്ഡലങ്ങളിലും കേരളാ കോണ്‍ഗ്രസ് വിഭാഗത്തെ കൂടെ നിര്‍ത്തുന്നതിന്റെ ഗുണം ലഭിച്ചെക്കാമെന്ന് ഇടതുമുന്നണിയ്ക്ക് ഉറപ്പുണ്ടത്രേ .

Scroll To Top