Sunday February 26, 2017
Latest Updates

ഇടുക്കിയില്‍ മദ്യപിച്ചെത്തിയ പോലീസുകാരനെ ഭാര്യാസഹോദരി കഴുത്തറുത്തു കൊന്നു 

ഇടുക്കിയില്‍ മദ്യപിച്ചെത്തിയ പോലീസുകാരനെ ഭാര്യാസഹോദരി കഴുത്തറുത്തു കൊന്നു 

ഇടുക്കി:അമ്മയേയും സഹോദരിയേയും മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ മധ്യ വയസ്‌ക ,പോലീസുകാരനെ കറിക്കത്തികൊണ്ട് കഴുത്തറുത്തു കൊന്നു. കുളമാവ് പാലുകുന്നില്‍ സ്വദേശി രാജു (45) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ ചേച്ചി കറിക്കത്തികൊണ്ട് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

സ്ഥിരം മദ്യപാനിയായ രാജു ഇന്നലെ രാത്രി പതിവ് പോലെ മദ്യപാനം കഴിഞ്ഞ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനിടയില്‍ കയറിയ ഭാര്യാ മാതാവിനെയും മര്‍ദ്ദിച്ചു. തുടര്‍ന്നാണ് അമ്മയെ രക്ഷിക്കാന്‍ മകള്‍ രാജുവിന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം കറിക്കത്തികൊണ്ട് കഴുത്തു മുറിക്കുകയുമായിരുന്നു. ഇയാളുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു.
കുളമാവ് പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമാര്‍ട്ടത്തിനായി അയച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമാര്‍ട്ടം നടക്കുന്നത്. രണ്ടുവര്‍ഷമായി ജോലിക്ക് രാജു ഹാജരായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ ദിവസവും വീട്ടില്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Scroll To Top