Saturday January 21, 2017
Latest Updates

ഇടതു മുന്നണിയില്‍ പോയാല്‍ മാണിയുടെ അവസാനം; കെഎം മാണിക്കെതിരെ വീക്ഷണം

ഇടതു മുന്നണിയില്‍ പോയാല്‍ മാണിയുടെ അവസാനം; കെഎം മാണിക്കെതിരെ വീക്ഷണം

തിരുവനന്തപുര: ഇടതുമുന്നണിയില്‍ ചേക്കേറാനുള്ള കേരള കോണ്‍ഗ്രസിന്റെയും മാണിയുടെയും നീക്കങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് കെഎം മാണി പ്രമുഖ പത്രങ്ങളില്‍ എഴുതിയ ലേഖനത്തിന് മറുപടിയുമായാണ് ഇന്ന് കോണ്‍ഗ്രസ് മുഖപത്രം ഇറങ്ങിയത്. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളുടെ നിലപാട് കമ്മ്യൂണിസ്റ്റ് വിരുദ്ധമായിരുന്നു. ആ നിലപാടില്‍ വെള്ളം ചേര്‍ക്കുന്നത് കേരള കോണ്‍ഗ്രസിന്റെ നാശത്തിന് കാരണമാകുമെന്ന് വീക്ഷണം ലേഖനത്തില്‍ പറയുന്നു.

ഇടതുപക്ഷത്തായിരുന്ന പി.ജെ. ജോസഫ് നിലപാടുകളില്‍ മാറ്റം വരുത്തി കെ.എം. മാണിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് മുന്നണിയില്‍ വന്നതും വീക്ഷണം ചൂണ്ടിക്കാട്ടുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അവസാന വാക്കായ അന്തരിച്ച നേതാവ് പി.ടി.ചാക്കോയുടെ മകന്‍ പി.സി. തോമസിന്റെ ഇപ്പോഴത്തെ നിലപാടുകളെയും വീക്ഷണം വിമര്‍ശിക്കുന്നുണ്ട്. ഇടതുപക്ഷം അവരുടെ തകര്‍ച്ചയില്‍ നിന്ന് കരകയറാനാണ് മാണിയെ കൂട്ടുപിടിക്കുന്നത്.

മാണി ഇടതു കെണിയില്‍ വീണാല്‍ അത് അദ്ദേഹത്തിന്റെ അവസാനമാകുമെന്നും വീക്ഷണം ലേഖനം ഓര്‍മ്മിപ്പിക്കുന്നു. ഇടതുപാളയത്തിലേക്ക് ചേക്കാറാതെ ശക്തമായ വലതുപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനും വീക്ഷണം മാണിയെ ഓര്‍മ്മിപ്പിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ ശക്തമായ കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് മാറ്റം വരുത്തരുതെന്നും വീക്ഷണം ലേഖനം ആവശ്യപ്പെട്ടു.

Scroll To Top