Sunday January 22, 2017
Latest Updates

ഇംഗ്ലണ്ടുകാര്‍ ഇംഗ്ലീഷുകാരെങ്കില്‍ ഹിന്ദുസ്ഥാനികള്‍ ഹിന്ദുക്കളെന്ന് ആര്‍എസ്എസ് നേതാവ്

ഇംഗ്ലണ്ടുകാര്‍ ഇംഗ്ലീഷുകാരെങ്കില്‍ ഹിന്ദുസ്ഥാനികള്‍ ഹിന്ദുക്കളെന്ന് ആര്‍എസ്എസ് നേതാവ്

കട്ടക്ക്: ഇംഗ്ലണ്ടുകാരെ ഇംഗ്ലീഷുകാരെന്ന് വിളിക്കാമെങ്കില്‍ ഹിന്ദുസ്ഥാനികളെ ഹിന്ദുക്കള്‍ എന്ന് വിളിക്കാമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. എല്ലാ ഇന്ത്യക്കാരുടേയും സാംസ്‌കാരിക സ്വത്വം ഹിന്ദുത്വമാണ്. എല്ലാ ഇന്ത്യക്കാരും ഇതിന്റെ പിന്തുടര്‍ച്ചക്കാരാണെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

കട്ടക്കില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്. ഇന്ത്യയെ ഒന്നിച്ച് നിര്‍ത്താന്‍ ഹിന്ദുവിനു മാത്രമേ കഴിയൂ എന്ന് ലോകം തിരിച്ചറിഞ്ഞുവെന്നും മോഹന്‍ ഭഗവത് പറഞ്ഞു. എന്നാല്‍ ചിലര്‍ ഇതിനെ വര്‍ഗീയ വല്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.

അതേസമയം മോഹന്‍ ഭഗവതിന്റെ പരാമര്‍ശം ഇതിനകം വിവാദമായി. പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Scroll To Top