Monday May 29, 2017
Latest Updates

ഇംഗ്ലണ്ടിനെ പ്രീ ക്വാട്ടറില്‍ എത്തിക്കാം, പ്രതിഫലമായി രാജ്ഞിയുടെ ചുംബനം വേണമെന്ന് മരിയോ ബലൊട്ടെലി

ഇംഗ്ലണ്ടിനെ പ്രീ ക്വാട്ടറില്‍ എത്തിക്കാം, പ്രതിഫലമായി രാജ്ഞിയുടെ ചുംബനം വേണമെന്ന് മരിയോ ബലൊട്ടെലി

ഇംഗ്ലണ്ടിന്റെ ലോകകപ്പ് സാധ്യത നിലനിര്‍ത്തുന്ന രീതിയില്‍ താന്‍ നന്നായി കളിക്കാം പകരം ബ്രിട്ടീഷ് രാജ്ഞിയുടെ ചുംബനം പ്രതിഫലമായി വേണമെന്ന് ഇറ്റാലിയന്‍ താരം മരിയോ ബലൊട്ടെലി. ഇന്നലെ നടന്ന മത്സരത്തില്‍ ഉറുഗ്വേയ്‌ക്കെതിരെ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ട് അടുത്ത റൌണ്ടില്‍ കടക്കാനുള്ള സാധ്യത അടഞ്ഞിരിക്കുകയാണ്.

എന്നാല്‍ കോസ്റ്റാറിക്ക, ഉറുഗ്വേ എന്നീ ടീമുകളെ ഇറ്റലി കീഴടക്കിയാല്‍ ഇംഗ്ലണ്ടിനു അടുത്ത റൌണ്ടിലേക്ക് പ്രവേശനം ലഭിക്കും. ഈ രണ്ട് ടീമുകളെയും അട്ടിമറിക്കാനുള്ള ഗോളുകള്‍ താന്‍ നേടിത്തരാമെന്നാണ് ബലൊട്ടെലിയുടെ വാഗ്ദാനം. ഇതിന് പ്രതിഫലമായാണ് ഇറ്റാലിയന്‍ സ്െട്രെക്കര്‍ രാജ്ഞിയുടെ ചുംബനം പ്രതിഫലം ചോദിച്ചത്.

ഇംഗ്ലണ്ടിന്റെ പ്രീ ക്വാര്‍ട്ടര്‍ മോഹം പൂവണിയാന്‍ കോസ്റ്ററിക്കയുമായി നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇറ്റലി വന്‍ മാര്‍ജിനു ജയിക്കണം. ഏതായാലും ബലൊട്ടെലിക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ചുംബനം നേടാനുള്ള യോഗമുണ്ടോയെന്ന് കാത്തിരുന്നു കാണാം.

Scroll To Top