Saturday July 22, 2017
Latest Updates

ആ കാപ്പി കുടി ഓര്‍മയിലേക്ക്…പ്ലാസ്റ്റിക് കാപ്പിക്കപ്പുകള്‍ 2020 ഓടെ നിരോധിക്കും

ആ കാപ്പി കുടി ഓര്‍മയിലേക്ക്…പ്ലാസ്റ്റിക് കാപ്പിക്കപ്പുകള്‍ 2020 ഓടെ നിരോധിക്കും

ഡബ്ലിന്‍ :പ്ലാസ്റ്റിക് കപ്പില്‍ കാപ്പി കുടിച്ച് ഉപേക്ഷിച്ചുപോകുന്ന കാലം കഴിയുകയാണ്.2020ഓടെ പ്ലാസ്റ്റിക് കാപ്പിക്കപ്പുകള്‍ നിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം.ബയോ വിഭാഗത്തിലുള്ള പകരക്കാരനെ ഏര്‍പ്പെടുത്തിക്കൊണ്ടാവും പ്ലാസ്റ്റിക് പിന്‍വലിക്കല്‍.ഇതിനുള്ള നിയമം അണിയറയില്‍ ഒരുങ്ങുകയാണ്.

പ്ലാസ്റ്റിക് ബാഗിന് ആദ്യമായി നികുതി ഏര്‍പ്പെടുത്തിയ രാജ്യം അയര്‍ലണ്ടാണ്.മില്യന്‍ കണക്കിന് യൂറോ നികുതിയായി ഇങ്ങോട്ടു ലഭിച്ചപ്പോള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തില്‍ 90% ആണ് ഇതിലൂടെ കുറവുമുണ്ടായത്.ഈ നിയമം ഇംഗ്ലണ്ടടക്കം ലോകത്താകെ ആവര്‍ത്തിച്ചു.

മാലിന്യലഘൂകരണം സംബന്ധിച്ച ബില്‍ അടുത്ത പാര്‍ലമെന്റ് കാലത്തുണ്ടാകുമെന്നാണ് കരുതുന്നത്. പ്രതിപക്ഷകക്ഷികളെല്ലാംതന്നെ ഇക്കാര്യത്തില്‍ യോജിച്ച നിലപാടിലെത്തിയിട്ടുണ്ട്.പ്ലാസ്റ്റിക് കുപ്പികള്‍ക്കും കാനുകള്‍ക്കും ഓരോ ഐറ്റത്തിനും 20സെന്റ്സ് എന്ന നിലയില്‍ ഡിപോസിറ്റ് ഈടാക്കാനുള്ള വ്യവസ്ഥയും നിയമത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.അമേരിക്കയും ജര്‍മ്മനിയുമടക്കമുള്ള40രാജ്യങ്ങളില്‍ സമാനമായ പദ്ധതികളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

പരിസ്ഥിതിസൗഹൃദ സന്ദേശം വ്യാപകമായി പ്രചരിച്ചതിലൂടെയും ഡിസ്പോസിബിള്‍ കപ്പുകളുടെ നിരക്ക് വര്‍ധിപ്പിച്ചതിലൂടെയും റീ-യൂസബിള്‍ കപ്പുകളുടെ ഉപയോഗം 5.1%ല്‍ നിന്നും17.45ആയി ഉയര്‍ന്നതായി കാര്‍ഡിഫ് യൂണിവേഴ്സിറ്റി നടത്തിയ പഠനം തെളിയിച്ചിട്ടുണ്ട്.
എന്നാല്‍ പുതിയ മാലിന്യ ലഘൂകരണ പദ്ധതി നടപ്പാക്കുന്നതിന് ബ്രിട്ടന്‍ പ്രതിവര്‍ഷം 760മില്യന്‍ യൂറോയും യുകെ 790മില്യന്‍ യൂറോയും ചെലവിടുന്നതായി കണക്കുണ്ടെന്ന് പരിസ്ഥിതി മന്ത്രി ഡെനിസ് നൗടന്‍ പറഞ്ഞു. ഇത് യഥാര്‍ഥത്തിലുള്ളതല്ല പര്‍വതീകരിച്ച കണക്കാണെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ കണക്കുകള്‍ ശരിയല്ലെന്നു സ്‌കോട്ട്ലണ്ടില്‍ നടത്തിയ പഠനം തെളിയിക്കുന്നതായി ഗ്രീന്‍പാര്‍ടി കൗണ്‍സിലര്‍ ഡേവിഡ് ഹീലി പറഞ്ഞു.

ഇതിനിടെ കോക്കോ കോള അതിന്റെ 50%കുപ്പികളും റീസൈക്ലിംഗിനുപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.പരിസ്ഥിതി സംഘടകളുടെ ഉയര്‍ന്ന സമ്മര്‍ദങ്ങളുടെ ഫലമായാണ് ഈ തീരുമാനം വന്നത്.ബ്രിട്ടനില്‍ 2.5മില്യന്‍ ഡിസ്പോസിബിള്‍ പ്ലാസ്റ്റിക് കപ്പുകളാണ് പ്രതിവര്‍ഷം ഉപയോഗിക്കുന്നത്.25000ടണ്‍ മാലിന്യമാണ് ഇതുണ്ടാക്കുന്നത്.

Scroll To Top