Saturday October 20, 2018
Latest Updates

ആഹ്‌ളാദത്തിരയൊരുക്കി അയര്‍ലണ്ടിലെങ്ങും ദേശീയ ദിനാഘോഷം,വാട്ടര്‍ഫോര്‍ഡിലും,സ്ലൈഗോയിലും,കോര്‍ക്കിലും ഇന്ത്യന്‍ സമൂഹവും പരേഡിനെത്തി

ആഹ്‌ളാദത്തിരയൊരുക്കി അയര്‍ലണ്ടിലെങ്ങും ദേശീയ ദിനാഘോഷം,വാട്ടര്‍ഫോര്‍ഡിലും,സ്ലൈഗോയിലും,കോര്‍ക്കിലും ഇന്ത്യന്‍ സമൂഹവും പരേഡിനെത്തി

ഡബ്ലിന്‍:അതിശക്തമായ തണുപ്പിന്റെയും കാലാവസ്ഥാ മുന്നറിയിപ്പിന്റെയും ഭീഷണിയിലും അയര്‍ലണ്ടിലെങ്ങും സെന്റ് പാട്രിക് ഡേ ആഘോഷ പരേഡുകള്‍ക്ക് പങ്കെടുക്കുത്തത് പതിനായിരങ്ങള്‍. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ക്കിടയിലും ആഘോഷ പരിപാടികള്‍ പതിവുപോലെ ആഹ്ളാദഭരിതമാക്കി ദേശഭക്തി വിളംബരം ചെയ്ത് തപ്പും താളവുമായി, മാര്‍ച്ച് ചെയ്ത ആവേശകാഴ്ച രാജ്യത്തെങ്ങും ഉത്സവലഹരി പടര്‍ത്തി.

അയര്‍ലണ്ടിന്റെ പാട്രണ്‍ സെയിന്റിന്റെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധന്റെ അനുഗ്രഹം തേടി പതിനായിരക്കണക്കിന് പേരാണ് ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് എത്തിയത്.പ്രധാനമന്ത്രി ലിയോ വരദ്കര്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക്ക് ദേവാലയത്തിലാണ് വിശുദ്ധ കുര്‍ബാനയ്ക്ക് എത്തിയത്.

വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്ന ആഘോഷ പരേഡ് ആയിരക്കണക്കിന് ആളുകളുടെ അകമ്പടിയോടെയാണ് മുന്നോട്ടു നീങ്ങുന്നത്. ‘ഹോം ഈസ് വെയര്‍ ദി ഹാര്‍ട്ട് ഈസ്’ എന്നതായിരുന്നു ഡബ്ലിനിലെ പരേഡിന്റെ ഇത്തവണത്തെ തീം.മലയാളി സമൂഹത്തില്‍ നിന്നുള്ളവരുള്‍പ്പെടെ ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ ഡബ്ലിന്‍ പരേഡ് വീക്ഷിക്കാനും എത്തിയിരുന്നു.നാലര ലക്ഷത്തോളം പേരാണ് ഡബ്ലിനില്‍ ഇന്നലെ ആഘോഷ പരിപാടികളില്‍ പങ്കെടുത്തത് എന്നാണ് അധികൃതര്‍ നല്‍കുന്ന കണക്കുകള്‍.

ഗെയിം ഓഫ് ത്രോണ്‍സ് സ്റ്റാര്‍ ലിയാം കണ്ണിംഗ്ഹാം ,സ്റ്റാര്‍ വാര്‍സ് നടന്‍ മാര്‍ക്ക് ഹാമില്‍ തുടങ്ങിയവരുടെ സാന്നിധ്യം ആഘോഷപരിപാടികളുടെ മാറ്റ് കൂട്ടി. ഐറിഷ് പ്രസിഡണ്ട് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് അടക്കമുള്ള നേതാക്കള്‍ തലസ്ഥാന നഗരിയില്‍ പരേഡിന് അഭിവാദ്യമര്‍പ്പിച്ചെത്തി.

പാര്‍ണല്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച പരേഡ് ഓ കോണെല്‍ സ്ട്രീറ്റ് വഴി, ലിഫി, കോളേജ് ഗ്രീന്‍ ചുറ്റി കെവിന്‍ സ്ട്രീറ്റില്‍ എത്തിച്ചേര്‍ന്നു. ആഘോഷ പ്രതിശ്ചായ നിലനിര്‍ത്തുന്നതിനായി പൊതുനിരത്തികളിലെ കെട്ടിടങ്ങളെല്ലാം പച്ച പുതച്ചു നില്‍ക്കുന്ന കാഴ്ച മനോഹരമായിരുന്നു.

മണ്‍സ്റ്റര്‍ മേഖലയിലെ ഏറ്റവും വലിയ സെന്റ് പാട്രിക് ഡേ ആഘോഷം നടന്നതു മാലോയില്‍ ആയിരുന്നു. നൂറിലധികം ഫ്‌ലോട്ടുകള്‍, ബാന്‍ഡുകള്‍, മാര്‍ച്ചിങ് ഗ്രൂപ്പുകള്‍ എന്നിവയാണ് ചടങ്ങില്‍ പങ്കെടുത്തത്.ലീമെറിക്,എന്നിസ് എന്നിവിടങ്ങളിലും തകര്‍പ്പന്‍ ആഘോഷങ്ങള്‍ നടന്നു.ലീമെറിക്ക് നഗരത്തിലെ വിവിധ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, കമ്മ്യൂണിറ്റികള്‍, വിദ്യാലയങ്ങള്‍, ബിസിനസുകള്‍ എന്നിവയില്‍ നിന്നും നിരവധി പേരും സര്‍ക്കസ് ആക്ടിവിറ്റികളും പരേഡില്‍ പങ്കെടുത്തു.

വാട്ടര്‍ഫോര്‍ഡിലെ പരേഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.ചെണ്ടയും,പരമ്പരാഗത വേഷവിധാനങ്ങളും ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.

കോര്‍ക്കിലെ പരേഡിലും ഇന്ത്യന്‍ സാന്നിധ്യം ഉണ്ടായിരുന്നു.

സ്ലൈഗോ പരേഡില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ജേതാക്കള്‍ …
സ്ലൈഗോ :സ്ലൈഗോയിലെ സെന്റ് പാട്രിക്‌സ് ഡേ പരേഡില്‍ പതിവ് പോലെ സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്റെ കൊടിക്കീഴില്‍ അണിനിരന്ന സ്ലൈഗോയിലെ ഇന്ത്യക്കാര്‍ മാതൃരാജ്യത്തിന്റെ മികവ് ലോകസമൂഹത്തിന് മുമ്പില്‍ അവതരിപ്പിച്ചു.സ്ലൈഗോയില്‍ നടന്ന സെയിന്റ് പാട്രിക്സ് ദിനാഘോഷ പരേഡില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ഫ്ളോട്ട് ആര്‍ട്‌സ് ആന്‍ഡ് കള്‍ചര്‍ വിഭാഗത്തില്‍ സമ്മാനാര്ഹരായി.’വനിതകളുടെ വര്‍ഷം’എന്നതായിരുന്നു ഈ വര്‍ഷത്തെ പരേഡിന്റെ തീം .
കുട്ടികളുടെ രാജസ്ഥാനി നാടോടി നൃത്തം ,ഇന്ത്യയിലെ മികച്ച വനിതകളെ പ്രതിനിധീകരിച്ചു ഇന്ദിരാ ഗാന്ധി ,മദര്‍ തെരേസ,സാനിയ മിര്‍സ,പ്രിയങ്ക ചോപ്രാ എന്നിവര്‍ നടന്നു നീങ്ങിയത് കാണികള്‍ക്കു പുതിയ കാഴ്ചയായി .പ്രതികൂല കാലവസ്ഥയിലും 40,000 കാണികളെത്തിയതായി സംഘാടകര്‍ കണക്കുകൂട്ടുന്നു


മോഷ്ട്ടാക്കള്‍ തകര്‍ത്ത ലീഡില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെട നിരവധി ഫ്‌ളോട്ടുകളായിരുന്നു താലയിലെ പരേഡില്‍ ശ്രദ്ധേയമായത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top