Tuesday January 24, 2017
Latest Updates

ആഹാരസാധനങ്ങള്‍ മോഷ്ടിച്ചതിന് ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഡണ്‍സ് ജീവനക്കാരിക്ക് 8,000 യൂറോ നഷ്ടപരിഹാരം

ആഹാരസാധനങ്ങള്‍ മോഷ്ടിച്ചതിന് ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഡണ്‍സ് ജീവനക്കാരിക്ക് 8,000 യൂറോ നഷ്ടപരിഹാരം

ഗാല്‍വെ: ഡണ്‍സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ആഹാര സാധനങ്ങള്‍ മോഷ്ടിച്ച് കഴിച്ചതിന് ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരിക്ക് 8,000 യൂറോ നഷ്ടപരിഹാരം നല്കാന്‍ എംപ്ലോയ്‌മെന്റ് അപ്പീല്‍സ് ട്രിബ്യൂണലിന്റെ വിധി. ഗാല്‍വെയിലെ ഡണ്‍സ് സ്റ്റോറിലെ ജീവനക്കാരി കാരെന്‍ ഡീഗന് അനുകൂലമായാണ് കോടതി വിധി. ഇവര്‍ സ്റ്റോറില്‍ വില്പ്പനയ്ക്ക് വച്ചിരുന്ന ആഹാരസാധനങ്ങള്‍ കട്ടെടുത്ത് കഴിച്ചതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇവരെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ആഹാരസാധനങ്ങള്‍ മോഷ്ടിക്കുന്നത് പതിവായതിനെ തുടര്‍ന്ന് ജീവനക്കാരെ സംശയം തോന്നിയ ഷോപ്പ് ഉടമകള്‍ കടയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയായിരുന്നു. 

കാരെന്‍ ആഹാരം മോഷ്ടിക്കുന്നത് സിസിടിവി ക്യാമറയില്‍ പതിയുകയും ഇവരെ പുറത്താക്കുകയുമായിരുന്നു. അതേസമയം ജീവനക്കാരിക്ക് നഷ്ടപരിഹാരം നല്കാന്‍ വിധിച്ചതിന് പുറമേ ജീവനക്കാരെ നിരീക്ഷിക്കുന്നതിന് രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചതിന് ഷോപ്പ് അധികൃതരെ ട്രൈബ്യൂണല്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് ജീവനക്കാര്‍ക്കെതിരെ പ്രധാന തെളിവായി ഷോപ്പ് ഉടമകള്‍ ട്രൈബ്യൂണലില്‍ ഹാജരാക്കിയത്. എന്നാല്‍ ഇത് തിരിച്ചടി ആയെന്ന് മാത്രമല്ല കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമര്‍ശനം കേള്‍ക്കേണ്ടിയും വന്നു. 

ജീവനക്കാരുടെ അറിവില്ലാതെ ക്യാമറ സ്ഥാപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. കാരെന്‍ ഡീഗനെ കൂടാതെ മറ്റ് എട്ടോളം ജീവനക്കാര്‍ക്കും ജോലി നഷ്ടപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് 2011 ലാണ് ഈ ജീവനക്കാരെ ജോലിയില്‍ നിന്ന് പുറത്താക്കിയത്.

Scroll To Top