Sunday July 22, 2018
Latest Updates

ആസ്‌ട്രേലിയായില്‍ ഭര്‍ത്താവിനെ ചതിച്ച് കൊന്ന മലയാളി യുവതിയ്ക്ക് 22 വര്‍ഷം ജയില്‍ ശിക്ഷ, കൂട്ടുനിന്ന കാമുകനും 27 വര്‍ഷം ശിക്ഷ

ആസ്‌ട്രേലിയായില്‍ ഭര്‍ത്താവിനെ ചതിച്ച് കൊന്ന മലയാളി യുവതിയ്ക്ക് 22 വര്‍ഷം ജയില്‍ ശിക്ഷ, കൂട്ടുനിന്ന കാമുകനും 27 വര്‍ഷം ശിക്ഷ

മെല്‍ബണ്‍ :ആസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ചതിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് സുപ്രീം കോടതി 22 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാമിനെ കൊന്ന കേസിലാണ് ഭാര്യ സോഫിയയെ ശിക്ഷിച്ചത്. സോഫിയയുടെ കാമുകന്‍ പാലക്കാട് സ്വദേശി അരുണ്‍ കമലാസന് 27 വര്‍ഷമാണ് തടവ്.

എപ്പിംഗിലെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന സാം ഏബ്രഹാമിനെ രണ്ടുവര്‍ഷം മുമ്പാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് ഭാര്യ സോഫി പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സോഫിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഭാര്യയും കാമുകനും ചേര്‍ന്ന് ഭക്ഷണത്തില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന് വ്യക്തമായത്.

കേസില്‍ ഭാര്യയെയും കാമുകനെയും കുടുക്കിയത് ഒരു അജ്ഞാത യുവതിയുടെ സന്ദേശമായിരുന്നു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഓസ്ട്രേലിയന്‍ പോലീസിന് അജ്ഞാത ഫോണ്‍സന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം.

ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകന്‍ അരുണ്‍ കമലാസനന്റെയും മോഹം തകര്‍ത്തതും ഈ ഒരൊറ്റ ഫോണ്‍കോളാണ്. 2016കഴിഞ്ഞ ഒക്ടോബറിലാണ് മെല്‍ബണ്‍ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന സാം (34) മരണപ്പെടുന്നത്. ഹൃദയാഘാതമെന്നായിരുന്നു ഭാര്യ സോഫിയ എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്.

അരുണിന് സോഫിയെ കൂടാതെ മറ്റൊരു കാമുകിയും ഉണ്ടായിരുന്നു. വിദേശ മലയാളിയായ ഈ യുവതിയെ വിവാഹം കഴിക്കാമെന്ന് അരുണ്‍ വാഗ്ദാനം നല്കിയിരുന്നു. പിന്നീട് ചതിക്കപ്പെടുകയാണെന്ന് മനസിലാക്കിയ യുവതി സാമിന്റെ കൊലപാതകികളെപ്പറ്റി ഓസ്‌ട്രേലിയന്‍ പോലീസിന് വിവരം നല്കി. സോഫിയ ഇക്കാര്യം അറിഞ്ഞത് ചോദ്യം ചെയ്യലിനിടെ ആയിരുന്നു. ഇതോടെ തകര്‍ന്നുപോയ സോഫിയ അരുണിനെതിരേ മൊഴി നല്‍കുകയായിരുന്നു.

കേസില്‍ സോഫിയയെയും കാമുകനെയും കുരുക്കാന്‍ പോലീസ് സ്വീകരിച്ചത് കൊലയാളികള്‍ നടത്തിയതിനെക്കാള്‍ ആസൂത്രിതമായത് പോലീസിന്റെ നീക്കങ്ങളായിരുന്നു.ഇടയ്ക്ക് മരണത്തെക്കുറിച്ച് അറിയാന്‍ സോഫിയെ പോലീസ് വിളിച്ചുവരുത്തിയിരുന്നു.അന്ന് മരണത്തില്‍ യാതൊരു സംശയവുമില്ലാത്ത പോലെയായിരുന്നു ഇവരോട് ഇടപ്പെട്ടത്.

മരണത്തില്‍ കാര്യമായ അന്വേഷണം നടത്തുന്ന കാര്യം സോഫിയോട് പറഞ്ഞതുമില്ല. ഇതിനിടെ, സാമുമൊത്ത് താമസിച്ചിരുന്ന വീട്ടില്‍നിന്ന് സോഫി മാറിയതായി പോലീസിന് വിവരം ലഭിച്ചു. മുമ്പ് താമസിച്ചിടത്തുനിന്നും മാറി അരുണിനൊപ്പം സോഫിയെ കണ്ടതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ഇതോടെ സോഫിയക്കുമേലുള്ള നിരീക്ഷണം വര്‍ധിപ്പിച്ചു.

സോഫിയും അരുണും തമ്മിലുള്ള ഫോണ്‍സന്ദേശങ്ങള്‍ പരിശോധിച്ചതോടെ പോലീസിന് കാര്യങ്ങള്‍ എളുപ്പമായി. സാമിന്റെ പേരില്‍ ബാങ്കിലുണ്ടായിരുന്ന പണം ഇതിനിടെ പിന്‍വലിക്കുകയും ചെയ്തിരുന്നു. സാം -സോഫി ബന്ധത്തിന്റെ ഇഴയടുപ്പം അറിയാന്‍ ഓസ്ട്രേലിയന്‍ പോലീസ് സാമിന്റെ ബന്ധുക്കളുമായി ബന്ധപ്പെടുകയും ചെയ്തു. കഴിഞ്ഞ അവധിക്കാലത്ത് സാം നാട്ടിലെത്തിയപ്പോള്‍ സോഫിയുടെ വഴിവിട്ട പോക്കിനെക്കുറിച്ച് അടുത്ത ബന്ധുക്കള്‍ക്ക് സൂചന നല്കിയിരുന്നു. താന്‍ കൊല്ലപ്പെട്ടേക്കാമെന്നു സാം പറഞ്ഞ കാര്യം ബന്ധുക്കള്‍ പോലീസിന് ധരിപ്പിച്ചതോടെ കാര്യങ്ങള്‍ പിന്നീട് എളുപ്പമായി

 

Scroll To Top