Saturday February 25, 2017
Latest Updates

ആസ്പിരിന്‍ ക്യാന്‍സര്‍ തടയുമെന്ന് ഗവേഷകര്‍

ആസ്പിരിന്‍ ക്യാന്‍സര്‍ തടയുമെന്ന് ഗവേഷകര്‍

ആസ്പിരിന്‍ സര്‍വസാധാരണയായി ഉപയോഗിക്കപ്പെടുന്ന ഗുളികയാണ്. ഈ ആസ്പിരിന്‍ ഗുളികകള്‍ക്ക് ക്യാന്‍സര്‍ ചെറുക്കാന്‍ ശേഷിയുണ്ടെന്ന് കണ്ടെത്തല്‍ ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാലയിലെ ക്യാന്‍സര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്‌രാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. പ്രതിദിനം ഒരു ആസ്പിരിന്‍ വീതം പത്ത് വര്‍ഷം കഴിച്ചാല്‍ അര്‍ബുദത്തെ പൂര്‍ണമായി അകറ്റി നിര്‍ത്താന്‍ കഴിയുമെന്നാണ് ഗവേഷകരുടെ അവകാശവാദം.

വയറിനെയും കുടലിനെയും ബാധിക്കുന്ന അര്‍ബുദം തടയാന്‍ ആസ്പിരിന്‍ ഏറ്റവും ഉത്തമമാണ്. ാസ്പിരിന്‍ ഉപയോഗിക്കുന്നത് ഇന്‍ഫല്‍മേഷന്‍ കുറയ്ക്കുന്നു. ഇത് ശരീര കോശങ്ങള്‍ വിഭജിക്കാനും അത് അര്‍ബുദ കോങ്ങളായി വളരാനുള്ള സാധ്യത തടയുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍ . ആസ്പിരിന്‍ സ്ഥിരമായി കഴിക്കുന്നത് അര്ബുട സാധ്യത 35 ശതമാനവും ക്യാന്‍സര്‍ മരണ സാധ്യത 50 ശതമാനവും കുറയ്ക്കുന്നു.

നിലവില്‍ പക്ഷാഘാതം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കാന് ആസ്പിരിന്‍ ഉപയോഗിക്കുന്നത്. പക്ഷാഘാത രോഗികളില്‍ രക്തം കട്ട പിടിക്കുന്നത് ഒഴിവാക്കുന്നതിനാണ് ആസ്പിരിന്‍ നല്കുന്നത്.

Scroll To Top