Monday June 25, 2018
Latest Updates

ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു,ട്രോളികളില്‍ കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ദ്ധനവ്,അമിതഭാരം മുഴുവന്‍ നഴ്സുമാര്‍ക്ക് 

ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു,ട്രോളികളില്‍ കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ദ്ധനവ്,അമിതഭാരം മുഴുവന്‍ നഴ്സുമാര്‍ക്ക് 

ഡബ്ലിന്‍: ആശുപത്രികളില്‍ ട്രോളികളില്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം കുതിച്ചുയരുകയാണെന്ന് ഐഎന്‍എംഒ. 2018 ലെ ആദ്യ ആഴ്ചകളില്‍ തന്നെ ട്രോളിയില്‍ കാത്തിരിക്കുന്നവരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ദ്ധിച്ചു.രാജ്യമാസകലം ബാധിച്ച ഫ്‌ലൂ ബാധ രോഗികളുടെ വര്‍ദ്ധനവിന് കാരണമായി.

കഴിഞ്ഞ വര്‍ഷം തുടക്കം മുതല്‍ 98,981 രോഗികള്‍ക്ക് ട്രോളിയില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ഐ എന്‍ എം ഒ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതില്‍ പിന്നെ കാണപ്പെടുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.

ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ തുടര്‍കഥയാവുകയാണെന്ന കുറ്റസമ്മതം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ലിയോ വരദ്കര്‍ തന്നെ നടത്തിയിരുന്നു.

സാമ്പത്തിക പ്രതിസന്ധികാലത്ത് തുടങ്ങിയ ഹെല്‍ത്ത് സര്‍വീസിന്റെ മാന്ദ്യം പരിഹരിക്കാന്‍ സര്‍ക്കാറിനായിട്ടില്ല.അടിയന്തര നടപടികള്‍ ആരംഭിച്ച് രാജ്യത്തെ ആരോഗ്യമേഖലയെ രക്ഷപെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് ഐ എന്‍ എം ഓ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ഏഴു ലക്ഷം പേരാണ് ഒരു അപ്പോയിന്റ്‌മെന്റ് കാത്തിരിക്കുന്നത്.അവര്‍ ചൂണ്ടിക്കാട്ടി.
”കഴിഞ്ഞ വര്‍ഷങ്ങളിലെ അവഗണന ഒരു വര്‍ഷം കൊണ്ട് പരിഹരിക്കാന്‍ കഴിയില്ല.വര്‍ഷം തോറുമുള്ള കൃത്യമായ ഫണ്ടും ബെഡുകളും ലഭിക്കാത്തത് മാത്രമല്ല,നേഴ്‌സുമാരുടെ നിയമനത്തിനും അവരെ നിലനിര്‍ത്തുന്നതിലും ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പുതിയ നേഴ്‌സുമാരുടെ കാര്യം മാത്രമല്ല പ്രവര്‍ത്തിപരിചയമുള്ള നേഴ്‌സുമാര്‍ ഇതിലും നല്ല ജോലിക്കുവേണ്ടി രാജ്യത്തുനിന്നുതന്നെ പോകുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് എന്ന് ഐഎന്‍എംഒ പ്രസിഡണ്ട് ആന്‍ ഹോഗന്‍ അഭിപ്രായപ്പെട്ടു.

Scroll To Top