Saturday February 25, 2017
Latest Updates

ആശുപത്രികളില്‍ ഹിക്വയുടെ മിന്നല്‍ പരിശോധന :കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ആശുപത്രികളില്‍ ഹിക്വയുടെ മിന്നല്‍ പരിശോധന :കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ഡബ്ലിന്‍ : വൃത്തിയുടെ കാര്യത്തില്‍ പല ആശുപത്രികളും ഗുരുതരമായ അലംഭാവമാണ് പുലര്‍ത്തുന്നതെന്ന് ഹിക്വ റിപ്പോര്‍ട്ട്. അഞ്ചോളം ആശുപത്രികളിലാണ് വൃത്തിഹീനമായ ചുറ്റുപാടുകള്‍ ഹിക്വയുടെ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.

പരിശോധനയ്ക്ക് ശേഷം കൈകള്‍ പോലും വൃത്തിയാക്കാനുള്ള സാഹചര്യം പല ആശുപത്രികളിലും ഇല്ലായിരുന്നു. ഇത് രോഗികള്ല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കാനിടയാക്കുന്നതാണ്.

ആഗസ്തിലും സെപ്തംബറിലുമായി മാറ്റര്‍, നേനാഗ്, സെന്റ് വിന്‍സെന്റ്, താലാ, എന്നിസ് എന്നീ ആശുപത്രികളിലാണ് യാതൊരു മുന്നറിയിപ്പും കൂടാതെ ഹിക്വ പരിശോധനയ്ക്കിറങ്ങിയത്. പരിസര ശുചീകരണവും കൈകളുടെ വൃത്തിയും ആശുപത്രികളില്‍ എത്രത്തോളം ശ്രദ്ധിക്കപ്പെടുന്നുണ്ടെന്ന് പരിശോധിക്കുകയായിരുന്നു ഹിക്വയുടെ ലക്ഷ്യം.

എന്നിസ് ഒഴികെയുള്ള മറ്റു നാലു ആശുപത്രികളിലും ചികിത്സ കഴിഞ്ഞ് കൈകള്‍ വൃത്തിയാക്കാനുള്ള സൗകര്യമില്ലായെന്നതാണ് ഹിക്വയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് രോഗികള്‍ക്ക് ഇന്‍ഫെക്ഷന്‍ വരുത്തിയേക്കാമെന്ന മുന്നറിയിപ്പുമുണ്ട്.

നല്ലരീതിയിലുള്ള ചികിത്സ നല്‍കുന്നില്ലെന്നുള്ള തെളിവുകള്‍ ഡബ്ലിനിലെ മാറ്റര്‍ ആശുപത്രിയില്‍ നിന്നും ഹിക്വയ്ക്ക് ലഭച്ചിട്ടുണ്ട്. ഇവിടെ തന്നെ മെഡിക്കല്‍ വാര്‍ഡായ സെയിന്റ് തെരേസാസും മറ്റൊരു വാര്‍ഡായ സെയിന്റ് ജോസഫും വൃത്തിയില്ലായ്മ റിപ്പോര്‍ട്ടുചെയ്തു. എന്നാലും രോഗികളെ പരിശോധിക്കേണ്ട ഉപകരണങ്ങളും മറ്റും വളരെ ശ്രദ്ധയോടെ വൃത്തിയാക്കിയിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അറിയപ്പെടാത്ത മരുന്നുകള്‍ നിറച്ച ലേബലുകളില്ലാത്ത സിറിഞ്ചുകളും മാറ്ററിലെ സെയിന്റ് തെരേസാസ് വാര്‍ഡിലെ യൂട്ടിലിറ്റി റൂമില്‍ കണ്ടെത്തിയിരുന്നു.

അടുക്കും ചിട്ടയുമില്ലാതെ വാരി നിറച്ചിരിക്കുന്ന മരുന്നുകളും പുറത്തേക്കു തള്ളിനില്‍ക്കുന്ന വയറുകളും ഇവിടെ ശ്രദ്ധയില്‍ പെട്ടിരുന്നു.
എല്ലാ വാര്‍ഡുകളിലും സ്റ്റാഫുകള്‍ക്ക് കൈകള്‍ വൃത്തിഹീനമായ അവസ്ഥ ഇല്ലായിരുന്നുവെങ്കിലും സെയിന്റ് ജോസഫ് വാര്‍ഡില്‍ ഈ പ്രശ്‌നം രൂക്ഷമായിരുന്നു.
ഇതേ വാര്‍ഡിലുള്ള എട്ടുരോഗികളുടെ വാഷ്‌ബേസിനും മറ്റും വൃത്തിഹീനമായി കിടക്കുകയായിരുന്നു. പലരുടെയും ബെഡ്പാനുകളും വൃത്തിയില്ലാത്തതായും ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഹിക്വ റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ ആശുപത്രിയും രോഗികളെയും കൂടുതല്‍ വൃത്തിയായി സൂക്ഷിക്കുമെന്ന് മാറ്റര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. മികച്ചരീതിയില്‍ തന്നെ പ്രശനപരിഹാരം നടത്തുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

നെനാഗ് ആശുപത്രിയിലാവട്ടെ മെഡിക്കല്‍ 1 എന്ന പുരുഷന്‍മാരുടെ വാര്‍ഡും മെഡിക്കല്‍ 2 എന്ന സ്ത്രീകളുടെ വാര്‍ഡും പലതരത്തിലും വൃത്തിയില്ലാതെ കാണപ്പെട്ടു.
സൂചികളും മറ്റും കുത്തിനിറച്ചരീതിയില്‍ അടച്ചുവെക്കാത്ത ഒരു സ്‌റ്റോറേജ് മെഡിക്കല്‍ 2ല്‍ കാണപ്പെട്ടതാണ് മറ്റൊരു പ്രധാന പ്രശ്‌നമായത് .
കൈകള്‍ വൃത്തിയാക്കുക എന്നത് ഇവിടെ എല്ലാ സ്റ്റാഫുകള്‍ക്കും ബാധകമായിരുന്നില്ലത്രെ , പല സിങ്കുകളും വൃത്തിഹീനമായി കാണപ്പെട്ടു.
മെഡിക്കല്‍ 1ലും വൃത്തിയില്ലാത്ത അന്തരീക്ഷം തന്നെയായിരുന്നു. ചുവരുകളില്‍ പലയിടങ്ങളിലും പെയിന്റ് ഇളകിക്കിടന്നിരുന്നു.
പല ഉപകരണങ്ങളും ഇവിടെ വൃത്തിഹീനമായി കാണപ്പെട്ടു.

പരിസരശുചീകരണം കാര്യമായി നടക്കാറില്ലെന്നതായിരുന്നു ഡബ്ലിനിലെ സെയിന്റ് വിന്‍സെന്റ് ആശുപത്രിയില്‍ പൊതുവായി കണ്ടെത്തിയ കുറ്റം .

വൃത്തിയില്ലായ്മ. കൂടാതെ സ്റ്റാഫുകളില്‍ എല്ലാവരും കൈകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന നിബന്ധനയും ഇവിടെ ഇല്ലായിരുന്നു. കൈകള്‍ കഴുകാനായി ഉപയോഗിക്കുന്ന സിങ്കുകളില്‍ പലതും വൃത്തിഹീനമായിക്കാണപ്പെട്ടു.

എമര്‍ജന്‍സി വകുപ്പിലെ ഒരു സിങ്ക് വളരെ മോശം രീതിയിലായിരുന്നു

ഇവിടെയുള്ള സെയിന്‍ പാട്രിക് വാര്‍ഡിലെ പല ബാത്ത്‌റൂമുകളുടെയും ചുവരുകളും തറകളും വൃത്തിയാക്കിയിട്ടില്ലായിരുന്നു.
വൃത്തിഹീനമായ യൂട്ടിലിറ്റി റൂം ആണ് പരിശോധകര്‍ക്ക് കാണാന്‍ സാധിച്ചത്.

ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി വന്നിരിക്കുന്ന പിഴവുകളില്‍ സ്റ്റാഫുകളുടെ വ്യക്തി ശുചിത്വം മുതല്‍ എല്ലാം പരിഹരിക്കാമെന്ന് സെയിന്റ് വിന്‍സെന്റ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

താലായിലെ അഡിലൈഡ് ആന്‍ഡ് മീത് ഹോസ്പിറ്റലില്‍ ചെറിയ ചില കുറവുകള്‍ അല്ലാതെ വൃത്തിഹീനമായ അവസ്ഥകള്‍ അധികമായി ഉണ്ടായിരുന്നില്ല. ഇവിടെയുള്ള ലെയിന്‍, ഒസ്‌ബോര്‍ണ്‍ വാര്‍ഡുകള്‍ വളരെ വൃത്തിയാക്കിയിരുന്നു എന്ന് പരിശോധനയില്‍ കണ്ടെത്തി.
ലെയിന്‍ വാര്‍ഡിലെ പല സ്റ്റാഫുകളും ഹാന്‍ഡ് വാഷിംഗ് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയിട്ടില്ലായിരുന്നു.

പരിശോധനാമുറിയിലേക്ക് കയറുന്ന ഒരു പടിയില്‍ നിറയെ മണ്ണു നിറഞ്ഞ് അഴുക്കായിരുന്നുവെന്നും ,
ചുമരുകളില്‍ പലയിടങ്ങളിലുംപെയിന്റ് ഇളകിക്കിടന്നിരുന്നു. ചില ഭാഗങ്ങളില്‍ കറുത്ത അഴുക്കും അടിഞ്ഞു കിടക്കുകയായിരുന്നു.
തകരാറുപറ്റിയ ഉപകരണങ്ങളും പൊടിപടലങ്ങളും പല പരിശോധനാ മുറിയെയും വൃത്തിയില്ലാതാക്കിയിരുന്നു.
എന്നാല്‍ ഹിക്വയുടെ കണ്ടുപിടുത്തങ്ങള്‍ തെറ്റാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. എങ്കിലും ഹിക്വയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു ക്വാലിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നിസ് ആശുപത്രിയില്‍ വളരെ വൃത്തിയുള്ള വാര്‍ഡുകളായിരുന്നു. ചില ചെറിയ പ്രശ്‌നങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മികച്ചരീതിയിലുള്ള ശുചിത്വം തന്നെയാണ് ആശുപത്രി പാലിച്ചിരുന്നത്.
സ്റ്റാഫുകളുടെ കൈകള്‍ വൃത്തിയാക്കുന്നതില്‍ വരുന്ന ചില അപാകതകള്‍ ഒഴികെ മറ്റു കഠിനമായ പ്രശ്‌നങ്ങളൊന്നും ആശുപത്രിയില്‍ കാണാന്‍ സാധിച്ചില്ല.
ഇതകൂടാതെ ഇന്‍ട്രാവെന്വസ് ഫ്‌ലൂയിഡ് നിറച്ച മൂന്നു ബോക്‌സുകള്‍ മരുന്നുമുറിയുടെ തറയില്‍ വച്ചതും അല്പം വൃത്തിയില്ലായ്മയായി അനുഭവപ്പെട്ടു.

Scroll To Top