Sunday August 19, 2018
Latest Updates

ആശുപത്രികളിലേക്ക് രോഗികളുടെ ഒഴുക്ക് തുടരുന്നു,ആരോഗ്യമന്ത്രി വിദേശയാത്രകള്‍ റദ്ദാക്കി രക്ഷാനടപടികള്‍ക്ക് നേതൃത്വം നല്‍കും 

ആശുപത്രികളിലേക്ക് രോഗികളുടെ ഒഴുക്ക് തുടരുന്നു,ആരോഗ്യമന്ത്രി വിദേശയാത്രകള്‍ റദ്ദാക്കി രക്ഷാനടപടികള്‍ക്ക് നേതൃത്വം നല്‍കും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ആശുപത്രികളിലേയ്ക്ക് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതോടെ സാഹചര്യങ്ങള്‍ നേരിടേണ്ടതിനായി സെന്റ് പാട്രിക് ദിനാഘോഷത്തോട് അനുബന്ധിച്ചു നടത്തുന്ന യൂറോപ്യന്‍ യാത്ര ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് ഒഴിവാക്കിയാതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രോഗികളുടെ വര്‍ദ്ധനവ് മൂലം ആശുപത്രികളില്‍ അനുഭവപ്പെടുന്ന തിരക്ക് പരിഹരിക്കുന്നതിനു നടപടികളുമായി ആരോഗ്യ വകുപ്പ് മുന്നോട്ടു പോവുകയാണ്.

ട്രോളിയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഇപ്പോഴും തുടരുന്നത്. എല്ലാവര്‍ക്കും കൃത്യമായി ചികിത്സ എത്തിക്കുന്നതിനും ആശുപത്രികളിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ശ്രമങ്ങള്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എച്ച് എസ് ഇ ക്ക് നല്‍കി വരുന്നതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.

നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും കാര്യങ്ങള്‍ വിലയിരുത്തുന്നതിനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ട പിന്തുണ നല്‍കുന്നതിനുമായി യാത്ര ഒഴിവാക്കുന്നു എന്നും മന്ത്രി സൂചിപ്പിച്ചു. രോഗികളോടുള്ള ഉത്തരവാദിത്വമാണ് യൂറോപ്യന്‍ യാത്രയേക്കാള്‍ പ്രധാനമെന്നും മന്ത്രി പറഞ്ഞു.

Scroll To Top