Monday February 20, 2017
Latest Updates

ആശങ്കകള്‍ക്ക് വിരാമം; ഇറാഖില്‍ നിന്ന് മലയാളി നഴ്‌സുമാര്‍ കൊച്ചിയില്‍ എത്തി

ആശങ്കകള്‍ക്ക് വിരാമം; ഇറാഖില്‍ നിന്ന് മലയാളി നഴ്‌സുമാര്‍ കൊച്ചിയില്‍ എത്തി

കൊച്ചി: ആഴ്ചകള്‍ നീണ്ട ആശങ്കയ്‌ക്കൊടുവില്‍ ഇറാഖില്‍ നിന്നുള്ള മലയാളി നഴ്‌സുമാര്‍ നാട്ടിലെത്തി. നഴ്‌സുമാരെ വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം 11.55ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. നാട്ടില്‍ മടങ്ങി എത്തിയ നഴ്‌സുമാര്‍ക്കായി പ്രത്യേക എമിഗ്രേഷന്‍ കൌണ്ടര്‍ തുറന്നിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 12.30 ഓടെ നഴ്‌സുമാര്‍ പുറത്തേക്ക് വരും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജോസ് കെ മാണി എംപി, മന്ത്രിമാരായ വി.ശിവകുമാര്‍, പി.ജെ ജോസഫ് എന്നിവര്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. 45 മലയാളി നഴ്‌സുമാരും തമിഴ്‌നാട് സ്വദേശിയായ ഒരു നാഴ്‌സുമാണ് കൊച്ചിയില്‍ എത്തിയത്. മടങ്ങി എത്തിയ നഴ്‌സുമാര്‍ക്ക് അടിയന്തര സഹായമായി നോര്‍ക്ക 5000 രൂപ അനുവദിച്ചിട്ടുണ്ട്. നഴ്‌സുമാരെ രാവിലെ തന്നെ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. കൂടാതെ വീവ്ധ നഴ്‌സിംഗ് സംഘടനകളുടെ പ്രതിനിധികളും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്.

Scroll To Top