Monday February 20, 2017
Latest Updates

ആള്‍ദൈവത്തെ മഹത്വവല്‍ക്കരിക്കുന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി; സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ രാജിവച്ചു

ആള്‍ദൈവത്തെ മഹത്വവല്‍ക്കരിക്കുന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി; സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ രാജിവച്ചു

ന്യൂഡല്‍ഹി: ആള്‍ദൈവത്തെ മഹത്വവല്‍ക്കരിക്കുന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ രാജിവച്ചു. ദേരാ സച്ചാ സൗധ മഠാധിപതി ഗുര്‍മീത് റാം റഹീം സിംഗിനെ ദൈവമായി അവതരിപ്പിക്കുന്ന വിവാദ ചിത്രം മെസഞ്ചര്‍ ഓഫ് ഗോഡിന് ബോര്‍ഡിനെ മറികടന്ന് പ്രദര്‍ശനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ചിത്രം വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.

ഇതേതുടര്‍ന്ന് പ്രദര്‍ശനാനുമതിക്കായി ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് െ്രെടബ്യൂണലിന് സര്‍ക്കാര്‍ അയയ്ക്കുകയായിരുന്നു. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത് സെന്‍സര്‍ ബോര്‍ഡിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അവര്‍ പറഞ്ഞു. വാര്‍ത്താ വിതരണ മന്ത്രാലയം നാമനിര്‍ദേശം ചെയ്ത സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങളുടെ അനാവശ്യ ഇടപെടലും അഴിമതിയും സെന്‍സര്‍ ബോര്‍ഡിനെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ചുവെന്നും അവര്‍ ആരോപിച്ചു. ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടി മാസങ്ങളായി സെന്‍സര്‍ ബോര്‍ഡ് ചേരാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും ലീല സാംസണ്‍ ആരോപിച്ചു.

രണ്ട് കൊലപാതകങ്ങളും ഒരു പീഡനവും ഉള്‍പ്പെടെ സിബിഐ അന്വേഷിക്കുന്ന മൂന്ന് കേസുകളില്‍ പ്രതിയാണ് ആള്‍ ദൈവം ഗുര്‍മീത് റാം സിംഗ്.

Scroll To Top