Tuesday January 24, 2017
Latest Updates

ആളില്ലാ ദ്വീപില്‍ ജോലി ചെയ്യാന്‍ തയ്യാറാണോ? സാഹസികന്‍മാരെ അയര്‍ലണ്ട് വിളിക്കുന്നു

ആളില്ലാ ദ്വീപില്‍ ജോലി ചെയ്യാന്‍ തയ്യാറാണോ? സാഹസികന്‍മാരെ അയര്‍ലണ്ട് വിളിക്കുന്നു

ഡബ്ലിന്‍: ആളില്ലാ ദ്വീപില്‍ ജോലി ചെയ്യാന്‍ തയ്യാറാണോ? എങ്കില്‍ ലാന്‍ഡ് ബേര്‍ഡ്വാച്ച് അയര്‍ലണ്ടിലെ ജോലി ഒഴിവുകളിലേക്ക് എത്രയും വേഗം അപേക്ഷിക്കുക.ജീവിതത്തില്‍ അല്‍പ്പം സാഹസികത ഒക്കെ വേണമെന്ന് തോന്നുന്ന ആര്‍ക്കും ഈ
സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്. റോക്കബില്‍ ദ്വീപിലാണ് ഒറ്റയ്ക്ക് ജോലി ചെയ്യാന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്.

നോര്‍ത്ത് ഡബ്ലിന്‍ തീരത്ത് നിന്ന് ഏഴു കിലോമീറ്റര്‍ മാറിയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. രണ്ട് വാര്‍ഡന്‍ വേക്കന്‍സികളിലേക്കാണ് അപേക്ഷക്ഷണിച്ചിരിക്കുന്നത്. ദ്വീപില്‍ എത്തുന്ന കടല്‍ക്കാക്കകളെ സംരക്ഷിക്കുക.
അവയെക്കുറിച്ച് പഠനം നടത്തുക തുടങ്ങിയവയാണ് വാര്‍ഡന്‍മാരുടെ ജോലികള്‍.അയര്‍ലണ്ടില്‍ ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ഒരു വിഭാഗമാണ്കടല്‍കാക്കകള്‍. അതുകൊണ്ട് തന്നെ അവയെ സംരക്ഷിക്കാനുള്ള ധാരാളം പദ്ധതികള്‍
സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നുണ്ട്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 400 യൂറോ ശമ്പളവും സൗജന്യ താമസ സൗകര്യവും ലഭിക്കും. മെയ് മുതല്‍ ഓഗസ്റ്റ് വരെയാണ് ജോലിയുടെ കാലാവധി. ഇതിനിടെ രണ്ട് വാരാന്ത്യങ്ങളില്‍ മാത്രമേ അവധി ലഭിക്കൂ. ജോലിക്ക് അപേക്ഷിക്കാനുള്ള
സമയപരിധി ഇന്ന് ഉച്ചയ്ക്ക് അവസാനിക്കും. ഈ മാസം അവസാനമാണ് ഇന്റര്‍വ്യൂ.

Scroll To Top