Friday August 18, 2017
Latest Updates

ആറു കുപ്പി വെള്ളം മാത്രം ….! ടെസ്‌കോയും പരിധി നിശ്ചയിച്ചു… സര്‍ക്കാരിനെ വിശ്വസിച്ച് ഈ രാജ്യത്ത് ജീവിക്കാനാകുമോ ?

ആറു കുപ്പി വെള്ളം മാത്രം ….! ടെസ്‌കോയും പരിധി നിശ്ചയിച്ചു… സര്‍ക്കാരിനെ വിശ്വസിച്ച് ഈ രാജ്യത്ത് ജീവിക്കാനാകുമോ ?

ഡ്രോഗഡ:പൈപ്പുപൊട്ടിയതിനെ തുടര്‍ന്നു നാലു ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയ ഡ്രോഗഡ മേഖലയിലെ ജീവിതം നരകതുല്യം. വെള്ളംപോലും ആവശ്യത്തിനു കിട്ടാതെ ‘വിധി’യെ പഴിച്ച് കഴിയുകയാണ് ലക്ഷക്കണക്കായ ആളുകള്‍. അതിനിടെ കുപ്പി വെള്ളത്തിനു കൂടി പരിധി നിര്‍ണയിച്ച് സ്വകാര്യ സ്ഥാപനമായ ടെസ്‌കോ കൂടി ‘സഹായിച്ച’തോടെ പണമുണ്ടെങ്കില്‍പ്പോലും കുടിവെള്ളം ആവശ്യത്തിനു കിട്ടില്ലെന്നുറപ്പായി.

ഒരാള്‍ക്ക് ആറു കുപ്പി എന്ന നിലയിലാണ് വാട്ടര്‍ റേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 60000കുടുംബങ്ങളാണ് വെള്ളപ്രശ്നത്തില്‍ പ്പെട്ടിരിക്കുന്നത്.വെള്ളിയാഴ്ച രാവിലെയാണ് ഭൂമിക്കടിയില്‍ നാലടിയോളം താഴെ പൈപ്പിലുണ്ടായ വിള്ളലിനെ തുടര്‍ന്ന് ഈ മേഖലയില്‍ ജലവിതരണം നിലച്ചത്.പൈപ്പുപൊട്ടിയ കാരണത്താല്‍ സ്റ്റാലീന്‍ വാട്ടര്‍ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്നുള്ള ജലവിതരണം നിര്‍ത്തുകയായിരുന്നു.താല്‍്കകാലിക ജലവിതരണ കേന്ദ്രങ്ങളുടെ എണ്ണം 21ആക്കി ഉയര്‍ത്തിയിട്ടുണ്ട്.എന്നിരുന്നാലും ആവശ്യത്തിനു വെള്ളംകിട്ടാതെ ജനങ്ങള്‍ പരക്കം പായുകയാണ്.ഇതിനിടെ കൗണ്ടി പോര്‍ട്ട് ലിസിലെ ഗാല്‍മണി വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിലെ തകരാറിനെ തുടര്‍ന്ന് 3500 കുടുംബങ്ങള്‍ക്കും കുടിവെള്ളം കിട്ടിയില്ല.

പ്രശ്നം പരിഹരിക്കാനുള്ള ഐറീഷ് വാട്ടറിന്റെ പ്രത്യേക ഓപ്പറേഷനും വിജയം കണ്ടില്ല.ഇപ്പോള്‍ ലഭിക്കുന്ന വിവരപ്രകാരം വ്യാഴാഴ്ചയോടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ.വെള്ളം വിതരണം നിര്‍ത്തിയതോടെ രണ്ട് മെയിന്‍ റിസര്‍വോയറിലെ ജലം ഒഴുക്കിക്കളയുന്ന സ്ഥിതിയും ഇതിനിടെയുണ്ടായി.

പരമാവധി വെള്ളം ശേഖരിക്കാനായി പല ഷോപ്പുകളിലും ആളുകളുടെ തള്ളിക്കയറ്റമാണ്. ഇതിനിടെയാണ് ഡോണോര്‍ റോഡിലെ ടെസ്‌കോ സ്റ്റോറില്‍ കുപ്പിവെള്ളത്തിനും റേഷന്‍ ഏര്‍പ്പെടുത്തിയത്.തുടര്‍ന്നു ക്ഷമാപണത്തോടെ ആറ് കുപ്പിവെള്ളമേ തരാന്‍ കഴിയൂ എന്നറിയിക്കുന്ന ബോര്‍ഡുകള്‍ പല സ്ഥാപനങ്ങള്‍ക്കു മുന്നിലും നിരന്നു.

അതേസമയം,സംഭരണിയില്‍ വെള്ളം കുറവാണെങ്കിലും റേഷന്‍ പ്രകാരമെങ്കിലും എല്ലാ കുടുംബങ്ങള്‍ക്കും ആവശ്യത്തിനു വെള്ളമെത്തിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ഐറീഷ് വാട്ടറിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹെഡ് മൈക്കില്‍ കന്നിഫി പറഞ്ഞു.
പൈപ്പിന്റെ കാലപ്പഴക്കംതന്നെയാണ് പ്രശ്നപരിഹരിക്കുന്നതിനു പ്രധാനതടസ്സം.അടിസ്ഥാന വിതരണഘടന നാലുവര്‍ഷം മുമ്പ്തന്നെ പ്രശ്നങ്ങള്‍ കാട്ടിത്തുടങ്ങിയതാണ്.അതിനെ പ്രധാനമായും മാറ്റി സ്ഥാപിച്ചുകൊണ്ടല്ലാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്നും വ്യാഴാഴ്ചയോടെ തകരാര്‍ പരിഹരിക്കുമെന്നും കന്നിഫി പറഞ്ഞു.

Scroll To Top