Tuesday September 26, 2017
Latest Updates

ആറന്മുള വിമാനത്താവളത്തിന്റെ പരിസ്ഥിതി അനുമതി റദ്ദാക്കി; സമരക്കാര്‍ക്ക് വിജയം, എംപിക്ക് തിരിച്ചടി

ആറന്മുള വിമാനത്താവളത്തിന്റെ പരിസ്ഥിതി അനുമതി റദ്ദാക്കി; സമരക്കാര്‍ക്ക് വിജയം, എംപിക്ക് തിരിച്ചടി

ചെന്നൈ: ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി ഗ്രീന്‍ ട്രിബ്യൂണല്‍ റദ്ദാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് കെജിഎസ് ഗ്രൂപ്പ് ഒരു നടപടിയും എടുക്കരുതെന്നും പഠനം നടത്തിയ ഏജന്‍സിക്ക് അതിനുള്ള ഒരു അര്‍ഹതയും ഇല്ലെന്നും ഗ്രീന്‍ ട്രിബ്യൂണല്‍ വിധിച്ചു. ചെന്നൈയിലെ ഹരിത ട്രിബ്യൂണലാണ് വിധി പ്രസ്താവിച്ചത്.

ആറന്മുള ക്ഷേത്ര സമിതി ഉള്‍പ്പെടെ അഞ്ചു കക്ഷികളാണ് വിമാനത്താളവത്തിനെതിരെ ഹര്‍ജി നല്കിയത്. ജനുവരിയില്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ട്രിബ്യൂണല്‍ കഴിഞ്ഞ നാല് മാസമായി വിമാനത്താവള നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു. ഹര്‍ജിക്കാരുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദം കേട്ട ഗ്രീന്‍ ട്രിബ്യൂണല്‍ അന്തിമ വിധി പറയാന്‍ ഹര്‍ജി മാറ്റി വയ്ക്കുകയായിരുന്നു.

ആറന്മുള വിമാനത്താവള വിഷയം കൈകാര്യം ചെയ്യാന്‍ ഗ്രീന്‍ ട്രിബ്യൂണലിന് അധികാരമില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഈ വിധിയോടെ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ഏറെ വിവാദമായ ആറന്മുള വിമാനത്താവള സമരം വിജയം കണ്ടു. വിമാനത്താവള പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച ആന്റോ ആന്റണി എംപിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Scroll To Top