Tuesday October 16, 2018
Latest Updates

ആര്‍ ടി യില്‍ ന്യൂസ് റീഡറായി  ഇതാ ഒരു മലയാളി ബാലന്‍ ..ഇഷ്ടം കാലാവസ്ഥാ വാര്‍ത്തകള്‍ !

ആര്‍ ടി യില്‍ ന്യൂസ് റീഡറായി  ഇതാ ഒരു മലയാളി ബാലന്‍ ..ഇഷ്ടം കാലാവസ്ഥാ വാര്‍ത്തകള്‍ !

ഡബ്ലിന്‍:അയര്‍ലണ്ടിലെ ദേശീയ ടെലിവിഷന്‍ ചാനലില്‍ കാലാവസ്ഥാ വാര്‍ത്ത അവതരിപ്പിക്കാന്‍ കഴിഞ്ഞ ത്രില്ലിലാണ് ഡബ്ലിന്‍ സ്റ്റെപ്പ്‌സൈഡിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ റിയാന്‍ മത്തായി.

ഓരോ മണിക്കൂറിലും മാറി മറിയുന്ന അയര്‍ലണ്ടിലെ കാലാവസ്ഥ നിരീക്ഷണം ഒരു ഹോബിയായി തന്നെ സ്വീകരിച്ചിരിക്കുന്നയാളാണ് ഈ പത്തു വയസുകാരന്‍.രാവിലെ മഴയായി തുടങ്ങി,ഉച്ചയ്ക്ക് വെയിലും,വൈകിട്ട് സ്‌നോയും,രാത്രി കാറ്റും തണുപ്പുമായി കാലാവസ്ഥ മാറുന്ന ഒരു രാജ്യത്തില്‍ ജീവിക്കുമ്പോള്‍ എപ്പോഴും കാലാവസ്ഥാ പ്രവചനം നോക്കിയിരിക്കണമെന്നാണ് റിയാന്റെ അഭിപ്രായം.

അങ്ങനെയാണ് റിയാന്‍ ആര്‍ടിഇയിലെ കാലാവസ്ഥ വിഭാഗത്തിന്റെ ആരാധകനായത് ….

കഥ അത് കൊണ്ട് തീര്‍ന്നില്ല…ആര്‍ ടി ഇ യില്‍ സംഘടിപ്പിച്ച ഒരു കത്തെഴുത്ത് മത്സരത്തിന്റെ ഭാഗമായി റിയാന്‍ കാലാവസ്ഥയെക്കുറിച്ച് ഒരു കത്തും ആര്‍ ടിഇയ്ക്ക് അയച്ചു.കേരളത്തിലെ കാലാവസ്ഥയും അയര്‍ലണ്ടിലെ കാലാവസ്ഥയും തമ്മിലുള്ള വ്യത്യാസവുമൊക്കെ വിവരിച്ചു കൊണ്ടായിരുന്നു കത്ത്.

കത്ത് കിട്ടിയ ആര്‍ ടി ഇ അധികൃതര്‍ അന്തിച്ചു പോയെന്നാണ് റിയാന്‍ പറയുന്നത്.അവര്‍ റിയാനെ സ്റ്റുഡിയോയിലേക്ക് വിളിപ്പിച്ചു.കാലാവസ്ഥയുമായി ബന്ധപ്പെട്ട വാര്‍ത്തകളും,പഠനങ്ങളും ശേഖരിക്കുന്നത് ഹോബിയാക്കിയ റിയാനെ അവര്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി.ആര്‍ ടിഇയില്‍ കാലാവസ്ഥാ വിഭാഗത്തിലെ കുട്ടികളുടെ വാര്‍ത്ത അവതരിപ്പിക്കാനും അങ്ങനെയാണ് റിയാന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

സാന്‍ഡിഫോര്‍ഡ് സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ റിയാന്‍ ഭാവിയില്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട പഠനം തിരഞ്ഞെടുക്കണമെന്ന ആശയിലാണ്.

ഡബ്ലിനിലെ ജയ്പ്പൂര്‍ ഗ്രൂപ്പ് ഹോട്ടലുകളുടെ ജനറല്‍ മാനേജരായ പത്തനംതിട്ട അടൂര്‍ സ്വദേശി സജി മാത്യുവിന്റെയും.പൂജയുടെയും മകനാണ് റിയാന്‍.ആര്‍ ടിയില്‍ ന്യൂസ് റീഡറായതോടെ സ്‌കൂളിലും താരമായിരിക്കുകയാണ് ഇപ്പോള്‍ റിയാന്‍.

റിയാന്റെ വാര്‍ത്താ വായന കാണാനായി താഴെയുള്ള ലിങ്കില്‍ പ്രവേശിക്കുക

https://twitter.com/news2dayRTE/status/994966766353661952/video/1

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top