Friday January 19, 2018
Latest Updates

ആര്‍മി നഴ്‌സിംഗ്: മലയാളി യുവതിക്ക് ഒന്നാം റാങ്ക്

ആര്‍മി നഴ്‌സിംഗ്: മലയാളി യുവതിക്ക് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: അഖിലേന്ത്യാ ആര്‍മി നഴ്‌സിംഗ് സര്‍വീസസില്‍ മലയാളി യുവതിക്ക് ഒന്നാം റാങ്ക്. ഇടുക്കി നെടുങ്കണ്ടം കുര്യന്റെയും മേരിയുടെയും മകള്‍ മീരാ ജോസഫിനാണ് റാങ്ക്. ചണ്ഡീഗഢ് കമാന്‍ഡ് ഹോസ്പിറ്റലിലെ(വെസ്‌റ്റേണ്‍ കമാന്‍ഡ്) സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ നിന്നാണ് മീര ജോസഫ് ലഫ്റ്റനന്റായി കമ്മീഷന്‍ ചെയ്തത്.

മീരാ ജോസഫിനെ കൂടാതെ 20 പ്രൊബേഷണല്‍ നഴ്‌സുമാര്‍ കൂടി ലഫ്റ്റനന്റുമാരായി കമ്മീഷന്‍ ചെയ്തു. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി(ജി.എന്‍.എം) പരീക്ഷാ ബോര്‍ഡില്‍ ഒന്നാമതെത്തിയ ലഫ്. മീരാ ജോസഫിന് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു. മേജര്‍ ജനറല്‍ ശര്‍മയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

Scroll To Top