Sunday July 22, 2018
Latest Updates

ആര്‍ഡിയില്‍ വാഹനാപകടം:മൂന്നു പേര്‍ മരിച്ചു,രണ്ട് പേരുടെ നില ഗുരുതരം 

ആര്‍ഡിയില്‍ വാഹനാപകടം:മൂന്നു പേര്‍ മരിച്ചു,രണ്ട് പേരുടെ നില ഗുരുതരം 

ഡ്രോഗഡ:കൗണ്ടി ലൗത്തിലെ ആര്‍ഡിയില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു.മറ്റു രണ്ടു പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍ഡിയിലെ ആക്ലിയന്റ് ബ്രിഡ്ജിന് സമീപത്താണ് ,രാജ്യത്തെ ഞെട്ടിച്ച അപകടം നടന്നത്.വ്യത്യസ്ത ദിശകളില്‍ നിന്നുമെത്തിയ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.39 വയസുകാരിയായ ഡ്രൈവറും,37,69 വയസുള്ള മറ്റു രണ്ട് സ്ത്രീകളുമാണ് മരിച്ചത്.

പരിക്കേറ്റവരെ ഡ്രോഗഡയിലെ ഔര്‍ ലേഡി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Scroll To Top