Sunday February 25, 2018
Latest Updates

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുഖേന അയര്‍ലണ്ട് 48 ബില്യന്റെ ജിഡിപി വളര്‍ച്ച നേടുമെന്ന് പി.ഡബ്ല്യു.സി 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുഖേന അയര്‍ലണ്ട് 48 ബില്യന്റെ ജിഡിപി വളര്‍ച്ച നേടുമെന്ന് പി.ഡബ്ല്യു.സി 

ഡബ്ലിന്‍ :എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) മുഖേന അയര്‍ലണ്ടിലെ ജിഡിപി 11.6 ശതമാനം വളര്‍ച്ച നേടുമെന്ന് പി.ഡബ്ല്യു. സിയുടെ പുതിയ ഗവേഷണം വിഭാവനം ചെയ്യുന്നു.പത്തു വര്‍ഷത്തിനുള്ളില്‍ ജി ഡി പി 48 ബില്ല്യണ്‍ യൂറോയാകുമെന്നാണ് പ്രവചനം.

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തൊഴിലവസരങ്ങളെയാണ് കണ്‍സള്‍ട്ടന്‍സിങ് ഭീമന്‍ ശുപാര്‍ശ ചെയ്യുന്നത്.എന്നാല്‍, അയര്‍ലണ്ടിന്റെ കഴിവും സാങ്കേതികവിദ്യയും മുന്‍നിര്‍ത്തിയുള്ള എ.ഐ വിപ്ലവമാണ് അയര്‍ലണ്ട് നല്‍കേണ്ടതെന്ന് പി.ഡബ്ല്യു.സി പറയുന്നു.

ഐറിഷ് സമ്പദ് വ്യവസ്ഥയില്‍ എഐ സൃഷ്ടിക്കുന്ന സാമ്പത്തികാഘാതങ്ങളെന്ന പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത്.സാങ്കേതിക സൗകര്യങ്ങള്‍ തൊഴിലവസരങ്ങള്‍ കവര്‍ന്നെടുത്തേക്കാം. ഐ.ഐയുടെ ആഘാതത്തിന്റെ സാധ്യത അയര്‍ലണ്ടില്‍ ആഗോള ശരാശരിയേക്കാള്‍ 2030ല്‍ 13.8% എന്നതിനേക്കാള്‍ അല്പം കുറവാണ്, എന്നാല്‍ മറ്റ് വടക്കന്‍-തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അല്പം കൂടുതലുമാണ് (2030ഓടെ 9.9%),

2030നിടയില്‍ രാജ്യത്തെ സാമ്പത്തിക നേട്ടങ്ങളില്‍ ഭൂരിഭാഗവും ഉപഭോക്തൃ ഉല്‍പന്നങ്ങങ്ങളില്‍ നിന്നായിരിക്കുമെന്നും പി.ഡബ്ല്യു. സിയുടെ പഠനം പറയുന്നു.

Scroll To Top