Thursday April 27, 2017
Latest Updates

ആര്‍എസ്പി മുന്നണി വിട്ടത് കൊല്ലത്ത് തിരിച്ചടിയായെന്ന് സിപിഎം പിബി

ആര്‍എസ്പി മുന്നണി വിട്ടത് കൊല്ലത്ത് തിരിച്ചടിയായെന്ന് സിപിഎം പിബി

ന്യൂഡല്‍ഹി : ആര്‍എസ്പി ഇടതുമുന്നണിവിട്ടത് കൊല്ലത്ത് തിരിച്ചടിയായെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന പി ബി യോഗത്തിലാണ് ഈ വിലയിരുത്തല്‍. കൊല്ലത്ത് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. കൊല്ലത്തെ  പരാജയം കൂടാതെ സംസ്ഥാനത്ത് പൊതുവില്‍ നേട്ടമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യവും പശ്ചിമബംഗാളിലെ തിരിച്ചടിയും യോഗം ചര്‍ച്ച ചെയ്തു.

ന്യൂനപക്ഷ ധ്രുവീകരണമാണ് സംസ്ഥാനത്ത് യുഡിഎഫിന്റെ വിജയത്തിന് കാരണമായതെന്നും യോഗം വിലയിരുത്തി. മോഡി ഭയത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫില്‍ കേന്ദ്രീകരിച്ചുവെന്നും പിബി യോഗം വിലയിരുത്തി. കേരളത്തില്‍ മണ്ഡലങ്ങളില്‍ വോട്ടുചോര്‍ച്ച ഉണ്ടായതായും യോഗം വിലയിരുത്തി. അതേസമയം കൊല്ലത്തെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം ആത്മപരിശോധന നടത്തണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

Scroll To Top