Sunday January 22, 2017
Latest Updates

ആര്‍എംപി മുല്ലപ്പള്ളിക്ക് വോട്ട് മറിച്ചെന്ന് സിപിഎം

ആര്‍എംപി മുല്ലപ്പള്ളിക്ക് വോട്ട് മറിച്ചെന്ന് സിപിഎം

കോഴിക്കോട്: തെരഞ്ഞെടുപ്പിന് ശേഷം വോട്ട് വില്പ്പന ആരോപണം സജീവമായിരിക്കുകയാണ്. എതിരാളികള്‍ക്ക് വോട്ട് മറിച്ചെന്ന് ഇരു മുന്നണികളും പരസ്പരം ആരോപണം ഉന്നയിക്കുകയും, സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ വോട്ട് മറിച്ചതായും ആരോപണങ്ങള്‍ സജീവമാണ്. ഏറ്റവും ഒടുവില വടകര മണ്ഡലത്തിലാണ് ഈ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ രൂപീകരിച്ച ആര്‍എംപി മുല്ലപ്പള്ളിക്ക് വേണ്ടി വോട്ട് മറിച്ച് കൊടുത്തെന്ന് സിപിഎം.

തെരഞ്ഞെടുപ്പ് ദിവസം വടകര മണ്ഡലത്തിലെ പല ബൂത്തുകളിലും ആര്‍എംപി കോണ്‍ഗ്രസുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും രാമകൃഷ്ണന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന് തലേന്നാണ് വോട്ടുകള്‍ മറിക്കാന്‍ നീക്കം നടത്തിയത്. ആര്‍എംപി നേതാക്കള്‍ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് മുല്ലപ്പള്ളിക്ക് വോട്ട് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു- സിപിഎം നേതാക്കള്‍ ആരോപിക്കുന്നു. ആര്‍എംപിക്കാരുടെ ഗോഡ്ഫാദറിന്റെ പരിവേഷമായിരുന്നു മുല്ലപ്പള്ളിക്ക് എന്നും സിപിഎം നേതാക്കള്‍ ആരോപിച്ചു.

അതേസമയം ആര്‍എംപിയെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാമെന്നു സിപിഎം വ്യാമോഹിക്കേണ്ടന്ന് കെകെ രമ പ്രതികരിച്ചു. കഴിഞ്ഞ തവണ സിപിഎമ്മില്‍ ഒരു വിഭാഗം വോട്ട് മറിച്ച് ചെയ്‌തെന്നും അതാണ് സിപിഎം പരാജയപെടാന്‍ കാരണമെന്നും രമ പറഞ്ഞു. ഇത്തവണയും അതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

Scroll To Top