Monday September 25, 2017
Latest Updates

ആരോഗ്യ മന്ത്രിക്ക് കല്യാണം, വധു ക്രംലിന്‍ ഹോസ്പിറ്റലില്‍ നഴ്സാണ്!

ആരോഗ്യ മന്ത്രിക്ക് കല്യാണം, വധു ക്രംലിന്‍ ഹോസ്പിറ്റലില്‍ നഴ്സാണ്!

ഡബ്ലിന്‍ :ലിയോ വരദ്കര്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി സൈമണ്‍ഹാരീസിന് ഇത് ദീര്‍ഘകാല പ്രണയ സാഫല്യത്തിന്റെ ദിനങ്ങള്‍.ആരോഗ്യമന്ത്രി നഴ്സിനെയാണ് കഴിക്കുന്നതെന്ന സവിശേഷതയുമുണ്ട്.

ക്രംലിന്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ കോയിംഹെ വെയ്ഡ് ആണ് വിക്ലോയില്‍ നിന്നുള്ള ഫിനഗേലിന്റെ യുവ നേതാവ് കൂടിയായ മന്ത്രിയുടെ വധുവായത്.കൗണ്ടി വിക്ക്ലോയിലെ ഗ്രേസ് ടൗണ്‍ കില്‍ക്വയ്ഡേയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആ മംഗള കര്‍മ്മം നടന്നത്.

വെക്സഫോര്‍ഡ് കൗണ്ടിയിലെ കോര്‍ട്ടീന്‍കുറാഗ്ഗില്‍ നിന്നുള്ള കോയിംഹെ(29)യുമായുള്ള വിവാഹം കഴിഞ്ഞ ഏപ്രിലില്‍ നിശ്ചയിച്ചതാണ്.ഡബ്ലിന്‍ ക്രംലിനിലെ ഔവര്‍ ലേഡി ഹോസ്പിറ്റലില്‍ കുട്ടികളുടെ ഹാര്‍ട്ട് സെന്ററില്‍ കാര്‍ഡിയാക് നഴ്സാണ് വധു.ഇപ്പോഴത്തെ മന്ത്രി സഭാംഗങ്ങളും മുന്‍ പ്രധാനമന്ത്രിയുമടക്കം നേതാക്കളുടെ ഒരു പട തന്നെ വധൂവരന്മാരെ ആശീര്‍വദിക്കാനെത്തിയിരുന്നു.

മുന്‍ പ്രധാനമന്ത്രി എണ്‍ഡ കെന്നി പത്നി സമേതനായാണ് വിവാഹത്തിനെത്തിയത്. ഉപപ്രധാനമന്ത്രി ഫ്രാന്‍സസ് ഫിട്സ്ജറാള്‍ഡ്,ആരോഗ്യമന്ത്രി സൈമണ്‍ കോവ്നെ ,ഭാര്യ റൂത്ത്,ധനമന്ത്രി പാസകല്‍ ഡോണോഹു,സൂപ്പര്‍ ജൂനിയര്‍ മന്ത്രി മേരി മിട്ചല്‍ ഒ കോനോര്‍,പ്രതിരോധ മന്ത്രി പോള്‍ കെഹോ,വിഖ്യാത ഫുട്ബോള്‍ താരം ഡാമിയേന്‍ ഡഫ്,ഭാര്യ എലെയ്ന്‍ തുടങ്ങിയവരൊക്കെ മംഗള മുഹൂര്‍ത്തത്തിന് സാക്ഷിയായി.

സൈമണ്‍ ഹാരിസിന്റെ ഇളയ സഹോദരന്‍ ആഡം,വധുവിന്റെ അമ്മ മേരിയും അച്ഛന്‍ ബാര്‍ട്ടുമൊക്കെയെത്തിയ വേളയില്‍ മന്ത്രി വരന്റെ അമ്മാവന്‍ കൂടിയായ വൈദികന്‍ ഫാ. മൈക്കിള്‍ കാഹില്‍ ആണ് തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത്.ഇന്ന് വൈകിട്ടാണ് കല്യാണപ്പാര്‍ട്ടി നടക്കുക. വിക്ക്ലോ കൗണ്ടിയിലെ റാത്ത് ന്യൂവിലെ ടിന്നകില്‍ക്കി കണ്‍ട്രി ഹൗസ് ഹോട്ടലില്‍ ആണ് റിസപ്ഷന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

Scroll To Top