Saturday May 27, 2017
Latest Updates

ആരോഗ്യവകുപ്പിന്റെ പരാജയം :പബ്ലിക് അക്കൌണ്ട്‌സ് കമ്മറ്റി ചെയര്‍മാന്‍ രാജിക്കൊരുങ്ങുന്നു

ആരോഗ്യവകുപ്പിന്റെ പരാജയം :പബ്ലിക് അക്കൌണ്ട്‌സ് കമ്മറ്റി ചെയര്‍മാന്‍ രാജിക്കൊരുങ്ങുന്നു

ഡബ്ലിന്‍: ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നില്ലെന്ന് ആരോപിച്ച് പബ്ലിക് അക്കൌണ്ട്‌സ് കമ്മറ്റി ചെയര്‍മാന്‍ ജോണ്‍ മഗ്വിന്‍സ് രാജിക്കൊരുങ്ങുന്നു. രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ മഗ്വിന്‍സ് എച്ച്എസ്ഇ മേധാവിയെയും ആരോഗ്യ വകുപ്പ് മേധാവിയെയും കണ്ടു. ഇരു വകുപ്പുകളുടെയും മേധാവികളുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് 

എച്ച്എസ്ഇ സെക്രട്ടറി ജനറല്‍ ടോണി ഒബ്രിയാന്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി ജനറല്‍ ആംബ്രോസ് മക്ലോഗിന്‍ എന്നിവരുടെ പ്രവര്‍ത്തനത്തിലാണ് മഗ്വിന്‍സ് അതൃപ്തി രേഖപ്പെടുത്തിയത്. ആരോഗ്യ വകുപ്പിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടതായി മഗ്വിന്‍സ് കുറ്റപ്പെടുത്തി. പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനും ആശുപത്രികളുടെ നിലവാരം
വര്‍ദ്ധിപ്പിക്കുന്നതിലും ഇരുവരും പരാജയപ്പെട്ടതായി മഗ്വിന്‍സ് കുറ്റപ്പെടുത്തി.

മെഡിക്കല്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട് സമീപ കാലത്ത് ഉയര്‍ന്നു വന്ന പ്രശ്‌നമാണ് മറ്റൊന്ന്. കാര്‍ഡ് ഉടമകള്‍ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എച്ച്എസ്ഇ ഒരു ബിസിനസ് ആണെന്നും താന്‍ അതില്‍ ഒരു ഓഹരി ഉടമ ആയിരുന്നെങ്കില്‍ എച്ച്എസ്ഇ ഉദ്ദേശ ലക്ഷ്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് താന്‍
തുറന്നടിക്കുമായിരുന്നെന്നും ജോണ്‍ മഗ്വിന്‍സ് പറഞ്ഞു.

Scroll To Top