Tuesday July 17, 2018
Latest Updates

ആരോഗ്യമേഖലയ്ക്ക് താളം തെറ്റുന്നു; നഴ്സുമാരുടേയും മിഡ് വൈഫുമാരേയും നിയമനം ഇഴയുന്നു ആശുപത്രികളില്‍ ജീവനക്കാരും സൗകര്യവുമില്ല;36403രോഗികള്‍ കിടക്കകള്‍ കാത്ത് വരാന്തകളില്‍

ആരോഗ്യമേഖലയ്ക്ക് താളം തെറ്റുന്നു; നഴ്സുമാരുടേയും മിഡ് വൈഫുമാരേയും നിയമനം ഇഴയുന്നു ആശുപത്രികളില്‍ ജീവനക്കാരും സൗകര്യവുമില്ല;36403രോഗികള്‍ കിടക്കകള്‍ കാത്ത് വരാന്തകളില്‍

ഡബ്ലിന്‍ :ആരോഗ്യ മേഖലയില്‍ നിയമനം നടത്തുന്നതില്‍ വേണ്ടത്ര ശുഷ്‌കാന്തി കാട്ടുന്നില്ലെന്ന് ആരോഗ്യ സര്‍വീസ് എക്സിക്യൂട്ടീവിനെതിരെ വിമര്‍ശനം.നഴ്സുമാരേയും മിഡ് വൈഫുമാരേയും ആവശ്യത്തിനു നിയമിക്കുന്നില്ലെന്നാണ് ആക്ഷേപം.

വെക്സ്ഫോര്‍ഡില്‍ ഐറീഷ് നഴ്സസ് ആന്റ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍ (ഒഐഎന്‍എംഒ)വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ ഈ അനാസ്ഥ വിശദമായി പ്രതിപാദിച്ചു.ഈ വര്‍ഷം അവസാനം 1209 നഴ്സുമാരെ കൂടി റിക്രൂട് ചെയ്യുന്നതിന് കരാര്‍ വയ്ക്കേണ്ടതുണ്ട്.അടുത്ത വര്‍ഷം ജോലിയെക്കുറിച്ച് പറയാമെന്നാണ് ചില ആശുപത്രികള്‍ ബിരുദധാരികളോട് പറയുന്നത്.

എന്നാല്‍ ലണ്ടനിലെ കിംഗ് കോളജ് ഹോസ്പിറ്റല്‍അടക്കമുള്ള യൂ കെ ഹോസ്പിറ്റലുകള്‍ നിലവിലുള്ള നഴ്സുമാരെ പോലും അയര്‍ലണ്ടില്‍ നിന്നും, യുകെയിലേക്ക് നഴ്സുമാരേയും മിഡ് വൈഫുമാരേയും ‘തട്ടികൊണ്ടു പോവുകയാണ്..നയാപൈസ പോലും എച്ച് .എസ്.ഇ റിക്രൂട്ട്‌മെന്റിനായി നല്‍കിയിട്ടില്ല.അദ്ദേഹം പറഞ്ഞു.

അതേസമയം,നഴ്സുമാരുടെയും മിഡ് വൈഫുമാരുടേയും റിക്രൂട്മെന്റ് കാര്യത്തില്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയതായി എച്ച് എസ്.ഇ അറിയിച്ചു. അന്താരാഷ്ട്ര റിക്രൂട്മെന്റ് കാംപെയ്ന്‍ നടത്താന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.കാര്‍ഡിഫില്‍ ഈ മാസം 15ന് സ്പെഷ്യല്‍ റിക്രൂട്മെന്റ് നടത്തും. ജൂണില്‍ എഡിന്‍ബര്‍ഗ്,ഗ്ലാസ്ലഗോയിലും റിക്രൂട്മെന്റ് ഉണ്ടാവും.ലണ്ടനില്‍ കഴിഞ്ഞ മാസം റിക്രൂട്മെന്റ് നടത്തിയിരുന്നു.
ജീവനക്കാരുടെ എണ്ണവും കിടക്കാനുള്ള സൗകര്യവും വര്‍ധിപ്പിക്കാതെ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനാവില്ലെന്ന് ഐഎന്‍എംഒ പ്രസിഡന്റ് മാര്‍ടിന ഹാര്‍കിന്‍ കെല്ലി പറഞ്ഞു.കഴിഞ്ഞ നാല് മാസങ്ങളായി നിരവധി രോഗികള്‍ ട്രോളികളില്‍ കാത്തു കിടക്കുകയാണെന്ന തന്റെ സംഘടനയുടെ പ്രതികരണത്തിനു മറുപടിയായാണ് പ്രസിഡണ്ട് ഇങ്ങനെ പരാമര്‍ശിച്ചത്.

ആശുപത്രികളില്‍ ഈ വര്‍ഷാരംഭം മുതല്‍ ഏപ്രില്‍ വരെ 36403 രോഗികള്‍ കിടക്കകള്‍ കാത്തിരിക്കുകയാണ് .ഇതൊരു സര്‍വകാല റെക്കോഡ് ആണ്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ വര്‍ധനയും ഇക്കാര്യത്തിലുണ്ട്.ആശുപത്രികളില്‍ തിരക്ക് കൂടുന്നുണ്ടെങ്കിലും അതിന്റെ വര്‍ധനാ നിരക്ക് കുറയുകയാണ്.

ഡബ്ലിനിലെ ആശുപത്രികളിലെ സ്ഥിതി ഇങ്ങനെയാണെങ്കില്‍ തലസ്ഥാനത്തിനു പുറത്ത് കാര്യങ്ങള്‍ വ്യത്യസ്തമാണ്.തിരക്ക് വളരെ കൂടുതലാണ്.ഏപ്രിലില്‍ 7199 രോഗികളാണ് ബെഡിനായി കാത്തിരിക്കുന്നത്. പോയ വര്‍ഷം ഏപ്രിലിനേക്കാള്‍ 12ശതമാനം കുറവാണ് ഇത്.ഡബ്ലിനു പുറമേ ഗ്രാമങ്ങളിലും രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുണ്ട് ‘ഒഐഎന്‍എംഒ ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാരെ കൂട്ടാതെ കിടക്കളുടെ എണ്ണം വര്‍ധിപ്പിക്കാനാവില്ല.നല്ല വേതനം കൊടുക്കുക,അവരെ വിലമതിക്കുക,നഴ്സുമാരെ റിക്രൂട് ചെയ്യുക ഇപ്പോഴത്തെ പ്രശ്നപരിഹാരം ഇതു മാത്രമാണ് ഐ എന്‍എം ഓ ‘പ്രസിഡന്റ് ഹാര്‍കിന്‍ കെല്ലി പറഞ്ഞു.

Scroll To Top