Thursday October 18, 2018
Latest Updates

ആരോഗ്യമേഖലയില്‍ ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലവസരമൊരുക്കി ഡബ്ലിനില്‍ ഹെല്‍ത്ത് കെയര്‍ ജോബ് ഫെയര്‍ ഒക്ടോബര്‍ 13 ന് 

ആരോഗ്യമേഖലയില്‍ ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലവസരമൊരുക്കി ഡബ്ലിനില്‍ ഹെല്‍ത്ത് കെയര്‍ ജോബ് ഫെയര്‍ ഒക്ടോബര്‍ 13 ന് 

ഡബ്ലിന്‍:ഒക്ടോബര്‍ 13 ന് ഡബ്ലിന്‍ ആര്‍ ഡി എസ്സില്‍ നടക്കുന്ന ഹെല്‍ത്ത് കെയര്‍ ജോബ് ഫെയറില്‍ പങ്കെടുത്ത് അയര്‍ലണ്ടിലെ ആരോഗ്യമേഖലയില്‍ വലവീശാനെത്തുന്നത് നൂറുകണക്കിന് ലോകോത്തര കമ്പനികള്‍.

ആസ്ട്രേലിയ,യൂ കെ,ഗള്‍ഫ് രാജ്യങ്ങള്‍,ന്യൂസിലാന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഹോസ്പിറ്റലുകള്‍ അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ അടുത്ത ശനിയാഴ്ച്ച ഡബ്ലിനിലെത്തും.

അയര്‍ലണ്ടിലെ മികവിന്റെ കരുത്തുള്ള നഴ്സുമാര്‍,ഡോക്റ്റര്‍മാര്‍ മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍,സാങ്കേതിക വിദഗ്ദര്‍, തുടങ്ങിയവരെ തേടി ആയിരക്കണക്കിന് ഒഴിവുകളാണ് മേളയില്‍ കാത്തിരിക്കുന്നത്.

ശനിയാഴ്ച്ച 10 മണി മുതല്‍ 4 മണി വരെയാണ് ജോബ് ഫെയര്‍.പ്രവേശനം സൗജന്യമാണെങ്കിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://www.eventbrite.co.uk/e/healthcare-job-fair-dublin-october-2018-tickets-40140588581?aff=es2 എന്ന സൈറ്റില്‍ പോയി പേര് രജിസ്റ്റര്‍ ചെയ്യേണം.മറ്റു രാജ്യങ്ങളില്‍ ജോലിയ്ക്കുള്ള വിവിധ മേഖലകളിലേയ്ക്കുള്ള ഇന്റര്‍വ്യൂവും അന്നേ ദിവസം തന്നെ നടക്കുമെന്നതിനാല്‍ ബന്ധപ്പെട്ട രേഖകള്‍ കൈവശം ഉണ്ടായിരിക്കുന്നത് അഭിലഷണീയമാണ്.

വിവിധ ഗ്രേഡുകളിലുള്ള നഴ്സുമാര്‍ക്ക് പുറമെ A&E, Ambulance, Paramedics, Infectious Diseases, Gastroenterology, General Internal Medicine, Geriatric Medicine, Clinical Genetics, General Medical, Doctor, Medical Doctor, Surgeon, Audiovestibular Medicine, General Practice (GP), Anaesthesia, Obstetrics & Gynaecology, Occupational Medicine, Ophthalmology, Paediatrics, Palliative Medicine, Pathology, Pharmaceutical Medicine, Child & Adolescent Psychiatry, Forensic Psychiatry, General Adult Psychiatry, Intellectual Disability, Medical Psychotherapy, Old Age Psychiatry, Public Health, Rehabilitation Medicine, Renal Medicine, Respiratory Medicine, Rheumatology, Sports Medicine, Donor Carer, Dramatherapist, Theatre Support, Assistant Practitioner, Speech & Language Therapy Assistant, Occupational Therapist, Social Worker, Healthcare Science Assistants & Associates, Dentist, Maternity Support Worker, Physiotherapy Assistant, Dental Therapist, Newborn Hearing Screener, Art Therapist, Nutritionist, Dietetic Assistant, Occupational Therapy Support Worker, Creative Therapy Support, Orthoptist, Paramedic, Physiotherapist, Prosthetist/Orthotist, Radiographer – Diagnostic, Radiographer – Therapeutic, Speech and Language Therapist, Pharmacist, Pharmacy Assistant, Pharmacy Technician തുടങ്ങി ഒട്ടേറെ ജോലികള്‍ക്കുള്ള ഇന്റര്‍വ്യൂവും ഇവിടെ നടത്തപ്പെടും.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top