Sunday October 22, 2017
Latest Updates

‘ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം രാഷ്ട്രീയക്കാരുടെ അനാവശ്യ ഇടപെടല്‍’ :കടുത്ത ആരോപണവുമായി എച്ച് എസ് ഇ മേധാവി

‘ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം രാഷ്ട്രീയക്കാരുടെ അനാവശ്യ ഇടപെടല്‍’ :കടുത്ത ആരോപണവുമായി എച്ച് എസ് ഇ മേധാവി

ഡബ്ലിന്‍ :ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ക്കു കാരണം രാഷ്ട്രീയക്കാരാണെന്ന് എച്ച് എസ് ഇ മേധാവി ടോണി ഒ ബ്രയാന്‍.രാഷ്ട്രീയ ഇടപെടലാണ് അയര്‍ലണ്ടിലെ ആരോഗ്യരംഗത്തെ ദുര്‍വിധി.തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഇടപെടലില്‍ പാവം രോഗികള്‍ അനുഭവിക്കുകയാണ്.റോസ് കോമണ്‍സ് ഹോസ്പിറ്റലിലെ അപകട ,അടിയന്തിര സര്‍വീസ് വിഭാഗം പൂട്ടണമെന്ന മുന്‍ ഫിനഗെല്‍ ടിഡിയുടെ പ്രസ്താവനയാണ് എച്ച് എസ് ഇ ആരോഗ്യ വകുപ്പ് മേധാവിയെ ചൊടിപ്പിച്ചത്. കടുത്ത തീരുമാനങ്ങള്‍ക്ക് എപ്പോഴും രാഷ്ട്രീയ പിന്‍ബലം വേണം.അതില്ലെങ്കില്‍പ്പിന്നെയൊന്നും നടക്കില്ല.പ്രാദേശിക രാഷ്ട്രീയ ഇടപെടലാണ് ആരോഗ്യ രംഗത്തെ ശാപമെന്നും ബ്രയാന്‍ ആരോപിച്ചു.

റോസ് കോമണ്‍സ് ഹോസിപിറ്റലിലെ എആന്റ് ഇ വിഭാഗം പൂട്ടണമെന്നും അവിടുത്തെ ഡോക്ടര്‍മാരുടെയും സേവനം മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റണമെന്നുമാണ് മുന്‍ ടി ഡി ഫ്രാങ്ക് ഫെയ്ഗാന്‍ ആവശ്യപ്പെട്ടത്. എച്ഐക്വുഎയുടെയും മറ്റും ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് ഇപ്പോഴത്തെ സെനറ്റര്‍ കൂടിയായ ഫെയ്ഗാന്‍ ചൂണ്ടിക്കാട്ടി.

ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എ&ഇ വിഭാഗത്തില്‍ ദിവസവും ആറ് മുതല്‍ 10 വരെ ആളുകള്‍ മാത്രമാണ് എത്തുന്നത്. അവിടെ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമാണ് ഉള്ളത്.അവിടെയെത്തുന്ന കേസുകള്‍ക്ക് ഒരു ഗ്യാരണ്ടിയും നല്‍കാന്‍ ഡോക്ടര്‍മാര്‍ക്കാവുന്നുമില്ല. ഇതൊരു തരം ഭ്രാന്താണ്. അതിനു കൂട്ടു നില്‍ക്കാന്‍ തനിക്കാവില്ല. ഈ വിഭാഗത്തിലെ ജീവനക്കാരെയാകെ മറ്റിടങ്ങളിലേക്കു മാറ്റിയാല്‍ അവിടെയങ്കിലും മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ കഴിയുമെന്നു ഫെയ്ഗാന്‍ പറയുന്നു.

Scroll To Top