Monday February 27, 2017
Latest Updates

ആരോഗ്യത്തിന് ഹാനികരമാകുന്ന ബേബി പൌഡര്‍

ആരോഗ്യത്തിന് ഹാനികരമാകുന്ന ബേബി പൌഡര്‍

ബേബി പൌഡറിന്റെ പര്യായമായി മാറിയ ഒരു പ്രമുഖ ബഹുരാഷ്ട്ര കമ്പനിയുടെ ബേബി
പൌഡര്‍ മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിരോധിച്ചത്
വലിയ വാര്‍ത്തയായിരുന്നു. മാരകമായ രാസവസ്തു ഈ ബേബി പൌഡറില്‍
അടങ്ങിയിട്ടുണ്ടെന്നു തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിരോധനം.

ബേബി പൌഡറിന്റെ ഉപയോഗം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറില്ലെങ്കിലും നവജാത
ശിശുക്കളില്‍ ബേബി പൌഡറിന്റെ ഉപയോഗം അനുദിനം കൂടികൊണ്ടിരിക്കുകയാണ് .
കുട്ടികളില്‍ ശ്വാസ തടസ്സത്തിനു കാരണമാകുന്ന ഹെഡ്‌റേറ്റ് മഗ്‌നീഷ്യം
സിലിക്കേട്ടാണ് ബേബിപൌഡറുകളില്‍ അടങ്ങിയിരിക്കുന്നത് . ഇത് ശ്വാസ
തടസ്സത്തിനും നെഞ്ചില്‍ കുറുകലിനും കാരണമാകുമെന്ന്  പഠനങ്ങള്‍
തെളിയിച്ചിട്ടുണ്ട് . ചില കുട്ടികളില്‍ ന്യുമോണിയയ്ക്ക് വരെ ഇത് കാരണം
ആകുന്നു. ആസ്ത്മയുള്ള കുട്ടികളില്‍ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നാണ്
വിദഗ്ദരുടെ ഉപദേശം

മുതിര്‍ന്നവര്‍ക്ക് പോലും ഇത് ഹാനികരമാകും എന്നും പഠനം തെളിയിക്കുന്നു.
ഗര്‍ഭാശയത്തിലും ശ്വാസകോശത്തിലും ആര്‍ബുദം ഉണ്ടാക്കാന്‍ ഇത്
കാരണമാകുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു .വിയര്‍പ്പ് ആഗിരണം
ചെയ്യാന്‍ അടിവസ്ത്രങ്ങളില്‍ പൌഡര്‍ ഇടുന്നത് അത്യന്തം അപകടകരം ആണെന്നും
തെളിയിച്ചിട്ടുണ്ട്. ഇത്തരം ശീലം ഗുഹ്യഭാഗങ്ങളില്‍ അര്‍ബുദത്തിനു
കാരണമാകുമെന്നു ലോകാരോഗ്യ സംഘടനയുടെ ഭാഗമായ ഇന്റര്‍നാഷണല്‍ ഏജന്‍സി
ഫോര്‍ റിസേര്‍ച്ച് ഓണ്‍ കാന്‍സര്‍ നടത്തിയ പഠനം വ്യക്തമാകുന്നു.

Scroll To Top