Sunday October 21, 2018
Latest Updates

ആരും വീട് നല്‍കുന്നില്ല; അയര്‍ലണ്ടിലെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കഴിയുന്ന അഭയാര്‍ത്ഥികളുടെ എണ്ണം ഉയരുന്നു

ആരും വീട് നല്‍കുന്നില്ല; അയര്‍ലണ്ടിലെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കഴിയുന്ന അഭയാര്‍ത്ഥികളുടെ എണ്ണം ഉയരുന്നു

ഡബ്ലിന്‍:അഭയം തേടി അയര്‍ലണ്ടിലെത്തിയ നൂറു കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയിട്ടും,പൊതുസമൂഹത്തിനിടയിലേയ്ക്ക് ഇറങ്ങാനാവാതെ സര്‍ക്കാര്‍ ചിലവില്‍ തുടരുന്നതായി ആരോപണം.

അഭയാര്‍ത്ഥി പദവി ചോദിച്ചു വാങ്ങുന്നവര്‍ക്ക് പൊതു സമൂഹത്തിനിടയില്‍ ജോലി കണ്ടെത്താനായും,താമസ സൗകര്യം തേടാനും സ്വാതന്ത്ര്യവും ,സൗകര്യവും ഉണ്ടെന്നിരിക്കെയാണ് വാസസ്ഥലം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് അയര്‍ലണ്ടിലെ അഭയാര്‍ത്ഥി സമൂഹം സര്‍ക്കാര്‍ സംവിധാനങ്ങളില്‍ താമസിക്കുകയും,ഭക്ഷണസൗകര്യമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നത്.

സര്‍ക്കാരിന്റെ അഭയകേന്ദ്രങ്ങളില്‍ താമസിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22 ശതമാനം വര്‍ദ്ധിച്ചു.

അഭയാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് താങ്ങനാവുന്ന താമസസ്ഥലം കണ്ടെത്താനാവാത്തതുകൊണ്ടാണ് ഇങ്ങനെ സര്‍ക്കാര്‍ നേരിട്ട് പാര്‍പ്പിച്ചിരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത്. 5442 അഭയാര്‍ത്ഥികളില്‍ 11 ശതമാനവും ഇങ്ങനെയുള്ള വാസസ്ഥലങ്ങളിലാണ് കഴിയുന്നത്. ഇവയില്‍ കൂടുതലും,ആധുനിക സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ തന്നെയാണ്.

പാക്കിസ്ഥാന്‍,സിറിയ,ബംഗ്‌ളാദേശ്,ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും,ഇംഗ്‌ളണ്ടില്‍ നിന്നും അയര്‍ലണ്ടിലേക്ക് അഭയം തേടി നുഴഞ്ഞു കയറി എത്തുന്നവരുമാണ് ഇവരില്‍ അധികവും.

സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന വാസകേന്രങ്ങള്‍ക്കായുള്ള ബജറ്റ് തുക ഈ വര്‍ഷം 66 മില്യണ്‍ യൂറോ ആയി ഉയരുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി ചാര്‍ലി ഫ്‌ലാനഗന്‍ നേരത്തേ സ്ഥിരീകരിച്ചിരുന്നു. വാസസ്ഥലം തേടുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 62 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്.

”പുതിയതായി താമസസ്ഥലം തേടുന്നവര്‍ക്ക് ഒരു കിടക്ക പോലും ഇടമില്ലാത്ത വിധം നിലവിലുള്ള അഭയകേന്ദ്രങ്ങള്‍ രാജ്യത്താകെ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്” റിസെപ്ഷന്‍ ആന്‍ഡ് ഇന്റ?ഗ്രേഷന്‍ ഏജന്‍സി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ യൂജിന്‍ ബാങ്ക്‌സ് പറയുന്നു.

‘അഭയാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് വാടകയ്ക്ക് വീടു നല്‍കാന്‍ പല ഐറിഷ് വീട്ടുടമസ്ഥരും തയ്യാറാകാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ കഴിഞ്ഞ ശേഷം സമൂഹത്തിലേക്ക് ഇറങ്ങി സ്വന്തം കാലില്‍ ജീവിതം കണ്ടെത്തുക എന്നത് അഭയാര്‍ത്ഥികളെ സംബന്ധിടത്തോളം ബുദ്ധിമുട്ടേറിയ കാര്യമാവുകയാണ്.

ഹൗസിംഗ് അസിസ്റ്റന്റ് പേയ്‌മെന്റ് സ്വീകരിച്ച് അഭയാര്‍ത്ഥികള്‍ക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ ഏജന്റുമാരും വീട്ടുടമസ്ഥരും തയ്യാറാകാത്തതാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് ഐറിഷ് അഭയാര്‍ത്ഥി കൗണ്‍സിലിന്റെ കാരലിന്‍ റെയ്ഡ് പറയുന്നു. ”ഹൗസിഗ് അസിസ്റ്റന്റ് പേയ്‌മെന്റ് എന്താണ്, അതിലൂടെ വാടക എല്ലാ മാസവും കൃത്യസമയത്ത് എങ്ങനെയാണ് ലഭിക്കുക എന്നതടക്കമുള്ള കാര്യങ്ങളില്‍ വീട്ടുടമസ്ഥരില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുകയാണ് വേണ്ടത്” റെയ്ഡ് പറയുന്നു.

”സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ പ്രകാരം പണം ലഭിക്കുന്നവരോട് അയര്‍ലണ്ടിലെ ഒരു വലിയ സമൂഹം വിവേചനം കാട്ടുകയും ചെയ്യുന്നുണ്ട്”.ഒരു അഭയാര്‍ത്ഥി കുടുംബത്തിന് മാസം 1300 യൂറോ വരെ സര്‍ക്കാര്‍ നല്‍കുമ്പോഴാണ് അതുപയോഗിച്ച് വീട് കണ്ടെത്താനാവാതെ അഭയാര്‍ത്ഥികള്‍ക്കായുള്ള താമസ സൗകര്യവും ഭക്ഷണ സൗകര്യവും ഇവര്‍ ഉപയോഗിക്കേണ്ടി വരുന്നത്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top