Wednesday April 26, 2017
Latest Updates

ആരാധന സ്വാതന്ത്ര്യം അനുവദിച്ചാല്‍ നരേന്ദ്ര മോഡിയെ സ്വാഗതം ചെയ്യുമെന്നു കാതോലിക്ക ബാവ

ആരാധന സ്വാതന്ത്ര്യം അനുവദിച്ചാല്‍ നരേന്ദ്ര മോഡിയെ സ്വാഗതം ചെയ്യുമെന്നു കാതോലിക്ക ബാവ

ദുബായ്: മോഡി അനുകൂല നിലപാടുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ക്രിസ്ത്യാനികള്‍ക്ക്‌ ആരാധന സ്വാതന്ത്ര്യം അനുവദിച്ചാല്‍ നരേന്ദ്ര മോഡിയുടെ ഭരണത്തെ സ്വാഗതം ചെയ്യുമെന്നു കാതോലിക്ക ഭാവ. ദുബായില്‍ വച്ചാണ് അദ്ദേഹം മോഡി അനുകൂല പ്രസ്താവന നടത്തിയത്.

ഗുജറാത്തിലെ ക്രിസ്ത്യാനികള്‍ക്ക്‌ നരേന്ദ്ര മോഡിയുടെ ഭരണത്തില്‍ പരാതികളൊന്നുമില്ലെന്നും ബസേലിയസ് മാര്‍ത്തോമ പൌലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ പറഞ്ഞു. മണ്ണിനെയും മനുഷ്യനെയും ഒരു പോലെ പരിഗണിക്കുന്നതാവണം പുതിയ ഗവണ്‍മെന്റിന്റെ പരിസ്ഥിതി നയമെന്നും അദ്ദേഹം പറഞ്ഞു.

മാറിമാറി വന്ന സര്‍ക്കാരുകളുടെ മദ്യനയം കേരളത്തെ മദ്യഷാപ്പ് ആക്കി മാറ്റിയെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. കസ്തൂരി രംഗന്‍ വിഷയം തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അപ്രത്യക്ഷമാകുമെന്നും കാതോലിക്ക ബാവ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ ഗതിയാണ് കസ്തൂരി രംഗന്‍ വിഷയത്തിനും ഉണ്ടാകാന്‍ പോകുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആരും അതെക്കുറിച്ച് സംസാരിക്കാന്‍ പോകുന്നില്ല ബാവ പറഞ്ഞു.

 

Scroll To Top