Sunday May 28, 2017
Latest Updates

ആരാധകര്‍ക്ക് മഞ്ജു വാര്യരുടെ തുറന്ന കത്ത് ,’മീനാക്ഷിയ്ക്ക് അച്ഛനോട് തന്നെ ഇഷ്ട്ടം കൂടുതല്‍’ 

ആരാധകര്‍ക്ക്  മഞ്ജു വാര്യരുടെ തുറന്ന കത്ത് ,’മീനാക്ഷിയ്ക്ക് അച്ഛനോട് തന്നെ ഇഷ്ട്ടം കൂടുതല്‍’ 

കൊച്ചി: തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യര്‍ ഇതാദ്യമായി പരസ്യ പ്രതികരണവുമായി രംഗത്തെത്തി. സ്വന്തം കൈപ്പടയിലെഴുതിയ മൂന്ന് പേജ് കുറിപ്പുമായി ഫേസ്ബുക്കിലൂടെയാണ് മഞ്ജു മനസു തുറക്കുന്നത്. കുറിപ്പില്‍ തന്റെ സുഹൃത്തക്കള്‍ക്കെതിരായ ആരോപണത്തെ കുറിച്ചും, വിവാഹമോചന തീരുമാനത്തെകുറിച്ചും മകളെ കുറിച്ചുമെല്ലാം മഞ്ജു വിശദമാക്കുന്നുണ്ട്.

മീനാക്ഷിയ്ക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരേക്കാളും നന്നായിട്ട് തനിക്ക് അറിയാമെന്നും അതുകൊണ്ടാണ് മകള്‍ക്കു വേണ്ടി അവകാശവാദം ഒന്നയിക്കാതിരിക്കുന്നതെന്നും മഞ്ജു പറയുന്നു. മകള്‍ അച്ഛനോടൊപ്പം സന്തോഷവതിയായിരിക്കുമെന്ന പൂര്‍ണ്ണവിശ്വാസമുണ്ടെന്നും അവളുടെ അമ്മ അവള്‍ക്കരികില്‍ ഒരു വിളിപ്പാടകലെ തന്നെയുണ്ടാകുമെന്നും വികാരനിര്‍ഭരമായിട്ടാണ് മഞ്ജു എഴുതിയിരിക്കുന്നത് ദിലീപുമായുള്ള വിവാഹമോചനത്തിനു കാരണം സുഹൃത്തുക്കളാണെന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ മഞ്ജു കത്തില്‍ മറുപടി പറയുന്നുണ്ട്.തന്റെ ദുഖങ്ങളിലെല്ലാം ഒപ്പം നിന്ന സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്. സംയുക്ത, ഭാവന, പൂര്‍ണിമ, ശ്വേതാമേനോന്‍ എന്നിവരെ തന്റെ വിവാഹമോചനത്തിന്റെ പേരില്‍ കുറ്റപ്പെടുത്തരുതെന്നും ,ദിലീപുമായി വേര്‍പിരിയുന്നതിന് പിന്നില്‍ സുഹൃത്തുക്കളെല്ലെന്നും മഞ്ജു എഴുതുന്നു. ഇപ്പോഴത്തെ വാര്‍ത്തകള്‍ തന്നെയും സുഹൃത്തുക്കളെയും വേദനിപ്പിക്കുന്നു. തീരുമാനം എന്റേതു മാത്രമാണ്. സ്വകാര്യതയെ മാനിക്കണമെന്നും മഞ്ജു ഫേസ്ബുക്കിലൂടെ പറയുന്നു ദിലീപിനോട് തനിക്ക് ഇപ്പോഴും സ്‌നേഹമാണെന്ന് ധ്വനിപ്പിക്കുന്ന വിധമാണ് കത്ത് തുടരുന്നത്.’ദിലീപിന്റെ തുടര്‍ന്നുള്ള ജീവിതത്തില്‍ അദ്ദേഹമെടുക്കുന്ന എല്ലാ തീരുമാനങ്ങളിലും നല്ലതുമാത്രമുണ്ടാകട്ടെ. ദിലീപിന്റെ കലാ ജീവിത്തില്‍ ഇനിയും ഉയരങ്ങള്‍ ഉണ്ടാകട്ടെയെന്നുംകത്തില്‍ പറയുന്നു.

Scroll To Top