Sunday September 23, 2018
Latest Updates

ആരാധകരുടെ ഹൃദയം കവര്‍ന്ന് രാജകുമാരനും ഭാര്യയും മടങ്ങി, മേഗന്റെ ഐറിഷ് പാരമ്പര്യവും ചര്‍ച്ചയാകുന്നു

ആരാധകരുടെ ഹൃദയം കവര്‍ന്ന് രാജകുമാരനും ഭാര്യയും മടങ്ങി, മേഗന്റെ ഐറിഷ് പാരമ്പര്യവും ചര്‍ച്ചയാകുന്നു

ഡബ്ലിന്‍:നൂറുകണക്കിന് ആരാധകരുടെ ഹൃദയങ്ങളെ കീഴടക്കി ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും ഐറിഷ് സന്ദര്‍ശനം അവസാനിപ്പിച്ചു മടങ്ങി.ട്രിനിറ്റി കോളജിലെ ആരാധകരോട് ബ്രിട്ടണ്‍ ഫുട്ബോള്‍ ലോകകപ്പ് സെമിയില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു മടങ്ങിയ രാജകുമാരന്‍ ‘ആ മഹത്തായ തോല്‍വി’ രാജകൊട്ടാരത്തില്‍ എത്തിയ ശേഷമാണ് കണ്ടത് !

അയര്‍ലണ്ടില്‍ സന്ദര്‍ശനം നടത്തിയ രാജകുടുംബാംഗങ്ങള്‍ ഐറിഷ് പ്രസിഡന്റ് മൈക്കള്‍ ഹിഗ്ഗിന്‍സ് ഭാര്യ സബീന എന്നിവരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.

തുടര്‍ന്ന് ഇരുവരും ക്രോക് പാര്‍ക്ക് സന്ദര്‍ശിച്ചു. ഡബ്‌ളിനിലെ ട്രിനിറ്റി കോളജ് സന്ദര്‍ശിച്ച ദമ്പതികള്‍ ഫാമൈന്‍ മെമോറിയലിലും എത്തി.

Royal visit to Dublin – Day Two. A boy strokes the Duke of Sussex’s beard, during a visit to Croke Park, on day two of their visit to Dublin, Ireland. Picture date: Wednesday July 11, 2018. See PA story ROYAL Sussex. Photo credit should read: Dominic Lipinski/PA Wire URN:37498190 (Press Association via AP Images)

But not everyone was so impressed with the guests of honour

ഐറിഷ് ഇമിഗ്രേഷന്‍ മ്യൂസിയം സന്ദര്‍ശിച്ച ഇരുവര്‍ക്കുമായി സംഗീത വിരുന്ന് ഒരുക്കിയിരുന്നു. ദ മൂണ്‍ ലുക്‌സ് ഓണ്‍, ലെയ്‌ലാ ജെയ്ന്‍ തുടങ്ങിയവരുടെ സംഗീത പരിപാടികളാണ് നടന്നത്.

ഫാമിന്‍ മെമോറിയല്‍ സന്ദര്‍ശനത്തിനിടെ ഐറിഷ് റിപ്പബ്ലിക്കന്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഐആര്‍എ വിജയിക്കട്ടെ തുടങ്ങിയ പ്രതിഷേധ മുദ്രാവാക്യങ്ങളാണ് ബ്രീട്ടീഷ് രാജകുടുംബത്തിനെതിരെ ഉയര്‍ന്നത്. കനത്ത സുരക്ഷാ സംവിധനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ഇരുവരും ജനങ്ങളോട് വളരെയടുത്താണ് ഇടപഴകിയത്.

പാരമ്പര്യ ചര്‍ച്ച !
മേഗന്‍ മാര്‍ക്കിളിന്റെ ഐറിഷ് പാരമ്പര്യമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മേഗന്‍ മാര്‍ക്കിളിന്റെ അയര്‍ലണ്ട്കാരിയായ മുതുമുത്തശ്ശി ബ്രിട്ടീഷ് സൈനികനെ വിവാഹം ചെയ്തതാണ് ഐറിഷ് ദേശീയവാദികള്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന വിഷയം.

ഗോള്‍വേയിലെ ബലീനാസോള്‍ സ്വദേശിയായ മേരി സ്മിത്താണ് മേ?ഗന്‍ മാര്‍ക്കിളിന്റെ മുതുമുത്തശ്ശി. ഇവര്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടതിനേതുടര്‍ന്ന് ഇംഗ്‌ളണ്ടിലേക്ക് താമസം മാറ്റുകയും പിന്നീട് തോമസ് ബേഡ് എന്ന സൈനികനെ വിവാഹം ചെയ്യുകയുമായിരുന്നു. പിന്നീട് ഇവര്‍ മാള്‍ട്ടിയിലേക്കും തുടര്‍ന്ന് ക്യാനഡയിലേക്കും അവിടെനിന്ന് പെന്‍സില്‍വാനിയയിലേക്കും പോയി.

മേഗന് വേണമെങ്കില്‍ ഐറിഷ് പൗരത്വം സ്വീകരിക്കാന്‍ വരെ യോഗ്യതയുണ്ടെന്നു തന്നെ !

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top