Thursday October 18, 2018
Latest Updates

ആയിരക്കണക്കിന് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ലാന്‍ഡ് ഡവലപ്മെന്റ് ഏജന്‍സി തയ്യാറെടുക്കുന്നു,ആദ്യ പദ്ധതി ഡണ്‍ഡ്രത്ത് 

ആയിരക്കണക്കിന് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ലാന്‍ഡ് ഡവലപ്മെന്റ് ഏജന്‍സി തയ്യാറെടുക്കുന്നു,ആദ്യ പദ്ധതി ഡണ്‍ഡ്രത്ത് 

ഡബ്ലിന്‍ : സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സ്വകാര്യ ഡെവലപ്പര്‍മാരെ ഉപയോഗിച്ച് ആയിരക്കണക്കിന് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ലാന്‍ഡ് ഡവലപ്മെന്റ് ഏജന്‍സി തയ്യാറെടുക്കുന്നു.ഡന്‍ഡ്രം, സ്‌കേറീസ്, കോര്‍ക്ക് ഡോക്ക് ലാന്‍ഡ്സ് , മുള്ളിങ്ങാര്‍ എന്നിവിടങ്ങളിലാണ് പുതിയ വീടുകള്‍ പണിയാന്‍ ഉദ്ദേശിക്കുന്നത്.

ഭവനനിര്‍മാണത്തിനായി കരുതിയിട്ടുള്ള 10% പൊതുഭൂമിയാണ് സോഷ്യല്‍ ഹൗസിംഗിനുപയോഗിക്കുന്നത് .ഇതോടൊപ്പം അഫോര്‍ഡബിള്‍ ഹൗസിംഗിനായി 30% പൊതുഭൂമിവിനിയോഗിക്കും.20 വര്‍ഷത്തിനുള്ളില്‍ 150,000 വീടുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം.

1.25 ബില്ല്യണ്‍ ആണ് ഇതിനു ചെലവിടുന്നത്.ഭവനപ്രതിസന്ധി പരിഹരിക്കുന്നതു ലക്ഷ്യമിട്ടു നടപ്പാക്കുന്ന ഈ പദ്ധതിക്കെതിരെ വിവിധ കോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഈ രംഗത്തു ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ പദ്ധതി പ്രകാരം ഭവനനിര്‍മാണത്തിനുള്ള പൊതുഭൂമിയുടെ 10% സോഷ്യല്‍ ഹൗസിംഗിനും 30% താങ്ങാനാവുന്ന ഭവനങ്ങള്‍ക്കായും ഉപയോഗിക്കും.പുതിയ ഏജന്‍സി ഇതിനകം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എട്ട് ഭൂമി സൈറ്റുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനുള്ള കരാറുകള്‍ ഏറ്റെടുത്തതായി ഭവനമന്ത്രി ഓവന്‍ മര്‍ഫി പറഞ്ഞു.

ഡണ്‍ഡ്രം സെന്‍ട്രല്‍ മെന്റല്‍ ഹോസ്പിറ്റല്‍ (സിഎംഎച്ച്), സ്‌കേര്‍സിസ്, ബാല്‍ബ്രിഗ്ഗന്‍, നേസിലെ ഡാവോ ബാരക്സ് , ഗോല്‍വേയിലെ ഡെയ്ക്ക് റോഡ്, കോര്‍ക്ക് സിറ്റി (സെന്റ് കെവിന്‍സ്), ഡബ്ലിന്‍ 8 ലെ പഴയ മീത്ത് ഹോസ്പിറ്റല്‍, മുല്ലംഗറിലെ കൊളംബോ ബാരിക്കിസ് എന്നിവിടങ്ങളിലെ ലാന്‍ഡ് ബാങ്കുകള്‍ വീട് പണിയാന്‍ വിട്ടുനല്കുന്നവയില്‍ ഉള്‍പ്പെടുന്നു.

ഡണ്‍ഡ്രം സിഎച്ച്എസിലെ പരീക്ഷണ പദ്ധതിയില്‍ 1,500 വീടുകളാണ് നിര്‍മ്മിക്കുക. 2019ല്‍ നിര്‍മാണം ആരംഭിക്കും. 2020ല്‍ താക്കോല്‍ദാനം നടത്തും.കോര്‍ക്കില്‍ 15,000 വീടുകള്‍ കൂടി നല്‍കും.

നിയമപരമായ അധികാരങ്ങളോടുകൂടിയ സ്ഥാപനമാണ് ലാന്‍ഡ് ഡെവലപ്പ്മെന്റ് ഏജന്‍സിയെന്ന് പ്രധാനമന്ത്രി ലിയോ വരദകര്‍ പറഞ്ഞു.അടുത്ത വര്‍ഷം തന്നെ ഇതിനുള്ള നിയമമുണ്ടാക്കുമെന്നും ഊഹാപോഹങ്ങള്‍ക്ക് അവസരമൊരുക്കാതെ ഭവന നിര്‍മ്മാണത്തില്‍ ഒരു ദീര്‍ഘകാല പദ്ധതി ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നാമയുടെ മുന്‍ സിഎഫ്ഒ കൂടിയായ ജോണ്‍ കോള്‍മാന്‍ ആണ് ഏജന്‍സിയുടെ ഇടക്കാല സി.ഇ.ഒ .3,000 വീടുകളുടെ നിര്‍മ്മാണം നടക്കുകയാണെന്നു കോള്‍മാന്‍ പറഞ്ഞു.7,000 പുതിയ വീടുകള്‍ ‘പൈപ്പ്ലൈനില്‍’ ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സൈമണ്‍ കമ്മ്യൂണിറ്റി പോലുള്ള ഗ്രൂപ്പുകള്‍ സ്വകാര്യ ഹൗസിങ് വികസനത്തിന് നല്‍കാന്‍ പോകുന്ന 60% പൊതു സ്ഥലം ഉപയോഗിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.സ്വകാര്യ ഡവലപ്പര്‍മാരെ സമ്പന്നരാക്കാന്‍ സംസ്ഥാനത്തിന്റെ ഭൂമി സ്വകാര്യവല്‍ക്കരിക്കാനുള്ള ഒരു അജണ്ടയാണെന്നു സോളിഡാരിറ്റി ടിഡി മക് ബറി ആരോപിച്ചു. സര്‍ക്കാര്‍ഭൂമിയുടെ സ്വകാര്യവല്‍ക്കരണമാണ് പദ്ധതിയിലൂടെ നടപ്പാവുകയാണെന്നു സോഷ്യല്‍ ഡെമോക്രാറ്റുകളും അഭിപ്രായപ്പെട്ടു.

Scroll To Top