Wednesday February 22, 2017
Latest Updates

ആയിരക്കണക്കിന് എലികളുമായി ഭീകരകപ്പല്‍ ഐറിഷ് തീരത്ത് എത്തിയതായി അഭ്യൂഹം, ജാഗ്രതയോടെ കോസ്റ്റ് ഗാര്‍ഡ്

ആയിരക്കണക്കിന് എലികളുമായി ഭീകരകപ്പല്‍ ഐറിഷ് തീരത്ത് എത്തിയതായി അഭ്യൂഹം, ജാഗ്രതയോടെ കോസ്റ്റ് ഗാര്‍ഡ്

ഡബ്ലിന്‍ : മനുഷ്യരെ കരണ്ടുതിന്നാന്‍ കഴിയുന്ന എലികളുമായി ഭീകരകപ്പല്‍ അയര്‍ലണ്ടിന്റെ തീരത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍ .എന്നാല്‍ കപ്പല്‍ ബ്രിട്ടനിലേയ്ക്ക് പോകും വഴി വെള്ളപ്പൊക്കത്തില്‍ മുങ്ങി കാണാതായതായും പറയപ്പെടുന്നു. ഇത് തീരത്തെത്തിയാല്‍ നടുക്കുന്ന പ്രത്യാഘാതങ്ങളായിരിക്കും സംഭവിക്കുകയെന്ന ആശങ്കയില്‍ തീരദേശവാസികള്‍ പേടിയോടെ കഴിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍പ്രചരിച്ചിരുന്നു. കപ്പല്‍ ഉടന്‍ അയര്‍ലണ്ടിന്റെ തീരത്തെത്തുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

പ്ലെഗിന്റെ രോഗാണുക്കള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും ,രോഗം തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന്‌നും ശാസ്ത്ര ലോകം ഇന്നലെ മുന്നറിയിപ്പ് നല്‍കുക കൂടി ചെയ്തതോടെ ഭീകരകപ്പലിന്റെ
നിഗൂഡ രഹസ്യങ്ങള്‍ ജനങ്ങളെ പേടിപ്പെടുത്താന്‍ തുടങ്ങിയിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് റഡാറിലാണ് അജ്ഞാത കപ്പല്‍ പ്രത്യക്ഷപ്പെട്ടതാണ് സംശയങ്ങള്‍ക്കു വഴിവെച്ചത്‌റഷ്യയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലിന് 4,250 ടണ്‍ കേവുഭാരമാണുള്ളത്. 110 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന കപ്പല്‍ 2010ല്‍ ജപ്തി ചെയ്യുകയായിരുന്നു. കടബാധ്യത മൂലം നേരത്തെ ജീവനക്കാര്‍ ഇതിനെ കൈവിട്ടിരുന്നു.

എന്നാല്‍ തങ്ങളുടെ അതിര്‍ത്തിയില്‍ കപ്പലിനെ കാണാനായിട്ടില്ലെന്നും ,സംഭവങ്ങള്‍ ഗൗരവത്തോടെ നിരീക്ഷിക്കുകയാനെന്നും ഐറിഷ് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി .എന്നാല്‍ കപ്പല്‍ സമുദ്രത്തില്‍ മുങ്ങിയതായി നോര്‍വെയും ബ്രിട്ടണും സ്ഥിരീകരിച്ചതായി ഐറിഷ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കപ്പല്‍ ചുറ്റിത്തിരിയുന്നെന്ന റിപ്പോര്‍ട്ടുകള്‍ വന്ന സമുദ്രമേഖലയില്‍ കഴിഞ്ഞ കുറേ നാളുകളായി ഉണ്ടായ പ്രളയത്തില്‍ കപ്പല്‍ നശിച്ചിട്ടുണ്ടാവുമെന്നും ഐറിഷ് കോസ്റ്റ് ഗാര്‍ഡ് ക്രിസ് റെയ്‌നോള്‍ഡ്‌സ് പറഞ്ഞു.

രാക്ഷസക്കപ്പല്‍ എന്നുകൂടി വിളിക്കപ്പെടുന്ന ല്യൂബോവ് ഒര്‍ലോവയെ പൊളിക്കാന്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ തീപിടിച്ചതിനെത്തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ഇതിലുണ്ടായിരുന്ന എലികളില്‍ പെണ്‍വര്‍ഗം ഇതിനകം അഞ്ചരിട്ടി കുഞ്ഞുങ്ങളെയെങ്കിലും പ്രസവിച്ചുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാല്‍ കപ്പലിനുള്ളില്‍ ലക്ഷത്തോളം എലികളുണ്ടാകമെന്നാണ് ആശങ്ക. ഇതിന്റെ പശ്ചാത്തലത്തില്‍ പെസ്റ്റ് കണ്‍ട്രോളര്‍മാര്‍ക്ക് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഉടമയാല്‍ ഉപേക്ഷിക്കപ്പെട്ട് ഒരു വര്‍ഷത്തോളമായി ‘ല്യൂവോവ് ഒറോലോവ’ എന്ന കപ്പല്‍ അറ്റ്‌ലാന്റിക്ക് മഹാസമുദ്രത്തില്‍ അലയുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 40 വര്‍ഷങ്ങള്‍ക്കു മുന്‍പ് സോവിയറ്റ് യൂണിയനില്‍ നിര്‍മ്മിച്ച കപ്പലാണ് ല്യൂവോവ് ഒറോലോവ. ഒരു കനേഡിയന്‍ വ്യവസായി പിന്നീട് കപ്പല്‍ വാങ്ങി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒരു പണമിടപാട് കേസില്‍ ഇയാള്‍ പ്രതിയായതോടെ കപ്പലിന് കനേഡിയന്‍ തീരത്ത് അടുക്കാന്‍ സാധിക്കാതെയാവുകയായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷമായി കടലില്‍ കപ്പല്‍ അലയുന്നതായി ബ്രീട്ടീഷ് പത്രങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

1930 കളില്‍ റഷ്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന പ്രമുഖ നടിയുടെ പേരാണ് കപ്പലിനും. കഴിഞ്ഞ മാര്‍ച്ചിലാണ് കപ്പല്‍ അവസാനമായി സിഗ്‌നല്‍ സ്വീകരിച്ചത്. വളരെക്കാലം എണ്ണക്കപ്പലായി ‘ല്യൂവോവ് ഒറോലോവ’ ഉപയോഗിച്ചിരുന്നു. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ‘ല്യൂവോവ് ഒറോലോവ’ കാരണമാകുന്നുണ്ടെന്നും കപ്പല്‍ തീരത്തടുപ്പിക്കാനാവില്ലെന്നും കാനഡ നിര്‍ദ്ദേശിച്ചിരുന്നു.

Scroll To Top