Friday January 20, 2017
Latest Updates

ആമീര്‍ഖാന്‍ വീണ്ടും സംവിധായകനാകുന്നു

ആമീര്‍ഖാന്‍ വീണ്ടും സംവിധായകനാകുന്നു

താരെ സമീന്‍ പറിന് ശേഷം ആമീര്‍ഖാന്‍ വീണ്ടും സംവിധായകനാകുന്നു. ബര്‍ഫ് എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബര്‍ഫ് ഉടന്‍ ചിത്രീകരണം തുടങ്ങുമെന്ന് ആമീര്‍ഖാന്‍ അറിയിച്ചു. നാല് വര്‍ഷം മുമ്പ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതാണ്. എന്നാല്‍ അഭിനയത്തിന്റെ തിരക്കുകള്‍ മൂലമാണ് ചിത്രം തുടങ്ങാന്‍ വൈകിയതെന്ന് ആമീര്‍ പറഞ്ഞു.

ആമീറിന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവിന്റെ തിരക്കഥയിലാണ് ബര്‍ഫ് ഒരുക്കുന്നതെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ആമീര്‍ഖാന്‍ അവതരിപ്പിക്കുന്ന ജാനപ്രിയ ടെലിവിഷന്‍ ഷോ ആയ സത്യമേവ ജയതേയ്ക്ക് കുറച്ച് നാള്‍ ഇടവേള നല്‍കിയായിരിക്കും അദ്ദേഹം ബര്‍ഫിന്റെ ചിത്രീകരണം തുടങ്ങുക. ആമീര്‍ഖാന്റെ നിര്‍മ്മാണ വിതരണകമ്പനിയായ ആമീര്‍ഖാന്‍ പ്രൊഡക്ഷന്‍സ് ആയിരിക്കും ബര്‍ഫിന്റെ നിര്‍മ്മാണം.

അമോല്‍ ഗുപ്തയുടെ തിരക്കഥയില്‍ ആമീര്‍ഖാന്‍ സംവിധാനം ചെയ്ത താരെ സമീന്‍ പര്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ സിനിമയാണ്. പഠന വൈകല്യമുള്ള കുട്ടികളുടെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം.

Scroll To Top