Tuesday November 21, 2017
Latest Updates

ആമസോണ്‍ അയര്‍ലണ്ടിലേക്ക് കൊണ്ടുവരുന്നത് വമ്പന്‍ പദ്ധതി

ആമസോണ്‍ അയര്‍ലണ്ടിലേക്ക് കൊണ്ടുവരുന്നത് വമ്പന്‍ പദ്ധതി

ഡബ്ലിന്‍ :ആഗോള’ ഭീമന്‍’ ഇലക്ട്രോണിക് കൊമേഴ്‌സ് കമ്പനിയായ  ആമസോണ്‍ വന്‍മുതല്‍ മുടക്കുമായി ഡബ്ലിനില്‍. ഇലക്ട്രിസിറ്റി ട്രേഡിംഗ് യൂണിറ്റ് സ്ഥാപിച്ചുകൊണ്ടാണ് അയര്‍ലണ്ടില്‍ ചുവടുറപ്പിക്കാന്‍ ആമസോണ്‍ എത്തുന്നത്. ഒരു ബില്യന്‍ യൂറോയുടെ ഡാറ്റാ സെന്റര്‍ കോംപ്ലക്സും ആരംഭിക്കുകയാണ്.ഏതു തരത്തിലുള്ള ഇലക്ട്രിസിറ്റി യൂണിറ്റാണ് സ്ഥാപിക്കുകയെന്ന് വ്യക്തമായിട്ടില്ല. എങ്കിലും ഡാറ്റാ സെന്റര്‍ കോംപ്ലക്സുമായി ബന്ധപ്പെട്ടതായിരിക്കും ഇലക്ട്രിസിറ്റി യൂണിറ്റെന്നാണ് വ്യക്തമാകുന്നത്.അയര്‍ലണ്ടിലെ ഏറ്റവും വലിയ. ഡാറ്റാ സെന്റര്‍ കാംപസുകള്‍ ആപ്പിളിന്റെയും ആമസോണിന്റേയും വകയാണ്.

ആമസോണിന് നിലവില്‍ 10  ഡാറ്റാ സെന്ററുകളുണ്ട്. അതിനു പുറമേയാണ് 1ബില്യണ്‍ യൂറോയുടെ പദ്ധതിയും വരുന്നത്.ഇതു സംബന്ധിച്ച പ്രപ്പോസലുകള്‍ ഫിംഗല്‍ കൗണ്ടി കൗണ്‍സിലിനു സമര്‍പ്പിച്ചു. ഇതിന്റെ ആദ്യഘട്ട പ്ലാനിന് കൗണ്‍സില്‍ അനുമതിയും നല്‍കി.ആന്‍ ബോര്‍ഡ് പ്ലിയേനേലയുടെ അനുമതി കൂടി ലഭ്യമാകാനുണ്ട്.

ഇതിനിടെ വന്‍തോതില്‍ ഡാറ്റസെന്ററുകള്‍ എത്തുന്നതിനെതിരെ ഇ എസ് ബി ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആമസോണിന്റെ ഇലക്ട്രിസിറ്റി പ്ലാന്റ് പൂര്‍ണമായും റിന്യുവബിള്‍ എനര്‍ജിയുടേതായിരിക്കുമെന്നു കമ്പനി വ്യക്തമാക്കി.

Scroll To Top