Tuesday January 17, 2017
Latest Updates

ആപ്പിള്‍ ഐ ഫോണിന്റെ നിര്‍മ്മാണം :കമ്പനി ഒരുലക്ഷം പേരെ താത്കാലികമായി നിയമിക്കും 

ആപ്പിള്‍ ഐ ഫോണിന്റെ നിര്‍മ്മാണം :കമ്പനി ഒരുലക്ഷം പേരെ താത്കാലികമായി നിയമിക്കും 

തായ്‌വാന്‍ :ആപ്പിള്‍ ഐ ഫോണിന്റെ പുതിയ പതിപ്പ് ഓഗസ്റ്റില്‍ ഉല്‍പ്പാദനം തുടങ്ങും. പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാതാക്കളായ തായ്‌വാനിലെ ഹോണ്‍ ഹായി പ്രിസെഷനിലാണ് ഐ ഫോണിന്റെ പുതിയ പതിപ്പ് നിര്‍മ്മിക്കുന്നത്. ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ച മുതല്‍ ഐ ഫോണിന്റെ പുതിയ പതിപ്പ് നിര്‍മ്മാണം ആരംഭിക്കുമെന്നാണ് തായ്‌വാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 5.5 ഇഞ്ച് വലുപ്പമുള്ള പതിപ്പിന്റെ ഉല്പ്പാദനമാണ് ആരംഭിക്കുന്നത്. 

ചൈനയിലെ ഫോക്‌സ്‌കോണിനാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ കരാര്‍. ഇവര്‍ ഹോണ്‍ ഹായി പ്രിസേഷന് ഉപകരാര്‍ നല്‍കുകയായിരുന്നു. ആപ്പിള്‍ ഫോണുകളുടെ ഉല്‍പ്പാദനം തുടങ്ങുന്നതിനു മുന്നോടിയായി ഹോണ്‍ ഹായി 100,000 ജീവനക്കാരെ കൂടി പുതിയതായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.തായ്‌വാനിലെ തന്നെ മറ്റൊരു കമ്പനിയായ പെഗാട്രോണിലും ഒരു ഘട്ടം ഉല്‍പ്പാദനം നടക്കും. പെഗാട്രോണും 10,000 ഓളം ജീവനക്കാരെ പുതിയതായി നിയമിക്കും. ആപ്പിള്‍ ഫോണിനുള്ള വര്‍ദ്ധിച്ച ഡിമാന്‍ട് പരിഗണിച്ചാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു 

Scroll To Top