Monday January 23, 2017
Latest Updates

ആപ്പിള്‍ ഐ ട്യൂണ്‍സ് ഉപഭോക്താക്കളുടെ ക്രെഡിറ്റ് വിവരങ്ങളും സ്വകാര്യ വിവരങ്ങളും ചോര്‍ത്താന്‍ ശ്രമം,കമ്പനിയുടെ കമ്പനിയുടെ മുന്നറിയിപ്പ് 

ആപ്പിള്‍ ഐ ട്യൂണ്‍സ് ഉപഭോക്താക്കളുടെ ക്രെഡിറ്റ് വിവരങ്ങളും സ്വകാര്യ വിവരങ്ങളും ചോര്‍ത്താന്‍ ശ്രമം,കമ്പനിയുടെ കമ്പനിയുടെ മുന്നറിയിപ്പ് 

കോര്‍ക്ക്:ആപ്പിള്‍ ഐ ട്യൂണ്‍സ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇമെയിലൂടെയും മറ്റ് സന്ദേശങ്ങളിലൂടെയുമാണ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടക്കുന്നത്.

ഐ ട്യൂണ്‍സില്‍ ഒരു പര്‍ച്ചേസ് നടത്തിയതായും അതിന് ആവശ്യമായ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും മറ്റും നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഇത്തരം ഇമെയില്‍ സന്ദേശങ്ങള്‍ ലഭിക്കുക. ഇത്തരം തട്ടിപ്പ് ഇമെയില്‍ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍
നിങ്ങള്‍ക്ക് വന്‍ തോതില്‍ നഷ്ടം സംഭവിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

പരമാവധി വിശ്വസനീയമെന്ന് തോന്നാവുന്ന വിധമാണ് ഇത്തരം തട്ടിപ്പ് ഇ മെയില്‍
സന്ദേശങ്ങള്‍ ലഭിക്കുക. കൂടുതല്‍ വിശ്വസനീയത തോന്നാന്‍ ആപ്പിള്‍ ലോഗോ ഉള്‍പ്പെടെ
ചേര്‍ത്താണ് തട്ടിപ്പ് ഇ മെയിലുകള്‍ വരിക. ഇവയ്ക്ക് മറുപടി നല്‍കുന്നവര്‍
തട്ടിപ്പിന് ഇരയാകുക തന്നെ ചെയ്യും. വ്യാജ ഇ മെയിലിന് മറുപടി നല്കുന്ന
ഉപഭോക്താക്കള്‍ മറ്റൊരു ലിങ്കിലേക്ക് നയിക്കപ്പെടുകയും അതില്‍ നിങ്ങളുടെ
ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും മറ്റ് വ്യകാര്യ വിവരങ്ങളും നല്കാന്‍
ആവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ്.

ആപ്പിളിന്റെ ഔദ്യോഗിക സന്ദേശം എന്ന പ്രതീതി സൃഷ്ടിക്കുന്ന ഇത്തരം ഇ മെയില്‍
സന്ദേശങ്ങളില്‍ വിശ്വസിച്ച് വഞ്ചിതരാകരുതെന്ന് ആപ്പിള്‍ അധികൃതര്‍ അറിയിച്ചു.
ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ, അക്കൌണ്ട് പാസ് വേഡോ, മറ്റ് സ്വകാര്യ
വിവരങ്ങളോ ആര്‍ക്കും കൈമാറരുതെന്ന് ആപ്പിള്‍ അധികൃതര്‍ അറിയിച്ചു. ആപ്പിളില്‍
നിന്ന് എന്ന വ്യാജേന സംശയകരമായ എന്തെങ്കിലും ഇമെയില്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍
 reportphishing@apple.com എന്ന വിലാസത്തില്‍ വിവരം അറിയിക്കണമെന്നും ആപ്പിള്‍
അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Scroll To Top